ലോസ് ആഞ്ജലീസ്: ശീതയുദ്ധകാലത്ത് ഊമയായ യുവതിയും മനുഷ്യനുമായി രൂപസാദൃശ്യമുള്ള ഒരു ജലജീവിയും തമ്മിലുള്ള ബന്ധവും റഷ്യന്‍ സൈന്യം ജീവിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെയും കഥ പറഞ്ഞ ദി ഷേപ്പ് ഓഫ് വാട്ടറിനാണ് ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ മൊത്തം നാലു പുരസ്‌കാരങ്ങള്‍ നേടിയ ഗ്യുലെര്‍മോ ഡെല്‍ ടോറോയുടെ ഷേപ്പ് ഓഫ് വാട്ടര്‍ തന്നെയാണ് തൊണ്ണൂറാം അക്കാദമി അവാര്‍ഡ്ദാനച്ചടങ്ങില്‍ നിറഞ്ഞുനിന്നത്. സംവിധാനം (ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ), മ്യൂസിക്ഒറിജിനല്‍ സ്‌കോര്‍ (അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ്), പ്രൊഡക്ഷന്‍ ഡിസൈന്‍പോള്‍ ഡെന്‍ഹാം ഓസ്റ്റര്‍ബെറി, ഷെയ്ന്‍ വിയു, ജെഫ്രി എ മെല്‍വിന്‍ എന്നിവയിലാണ് ഷേപ്പ് ഓഫ് വാട്ടര്‍ നേടിയ മറ്റ് പുരസ്‌കാരങ്ങള്‍. ഡാര്‍ക്കസ്റ്റ് അവറില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമായി അവതരിപ്പിച്ച ഗാരി ഓള്‍ഡ്മാനാണ് മികച്ച നടി. ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടിയായി. ഇതേ ചിത്രത്തിലെ അഭിനയത്തിന് സോം റോക്ക്വെല്‍ മികച്ച സഹനടനും ഐ താനിയയിലെ അഭിനയത്തിന് അല്ലിസണ്‍ ജാനി മികച്ച സഹനടിയുമായി. കൊക്കോയാണ് മികച്ച ആനിമേറ്റഡ് ചിത്രം. ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ബ്ലേഡ് റണ്ണര്‍ 2049ന്റെ ക്യാമറ കകാര്യം ചെയ്ത റോജര്‍ എ ഡീക്കിന്‍സ് സ്വന്തമാക്കി. ഓസ്‌ക്കര്‍ രാവില്‍ നിറഞ്ഞുനില്‍ക്കുന്നത് ക്രിസ്റ്റഫര്‍ നോളന്റെ യുദ്ധചിത്രം ഡണ്‍കിര്‍ക്ക്. ഡോള്‍ബി തിയ്യറില്‍ അവാര്‍ഡ് പ്രഖ്യാപനം തുടരുകയാണ്. ഇതുവരെയായി മൂന്ന് പുരസ്‌കാരങ്ങളാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറഞ്ഞ ചിത്രം കരസ്ഥമാക്കിയത്. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കര്‍ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. എഡിറ്റിങ്ങിന് ലീ സ്മിത്ത്, സൗണ്ട് എഡിറ്റിങ്ങിന് റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍, സൗണ്ട് മിക്‌സിങ്ങിന് ഗ്രേഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസ്സോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍ എന്നിവയാണ് ഡണ്‍കിര്‍ക്ക് നേടിയ പുരസ്‌കാരങ്ങള്‍.മികച്ച ചിത്രം: ഷേപ്പ് ഓഫ് വാട്ടര്‍
മികച്ച നടന്‍: ഗാരി ഓള്‍ഡ്മാന്‍ (ഡാര്‍ക്കസ്റ്റ് അവര്‍)
മികച്ച നടി: ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസ്സൗറി) സംവിധാനം: ഗ്വില്ലെര്‍മോ ഡെല്‍ ടോറോദി (ഷേപ്പ് ഓഫ് വാട്ടര്‍)സംഗീതം (ഒറിജിനല്‍ സോങ്): ക്രിസ്റ്റന്‍ ആന്‍ഡേഴ്‌സണ്‍ലോപ്പസ്, റോബര്‍ട്ട് ലോപ്പസ്‌കൊക്കോയിലെ റിമംബര്‍ മീ
സംഗീതം (ഒറിജിനല്‍ സ്‌കോര്‍): അലക്‌സാന്ദ്രെ ഡെസ്പ്ലാറ്റ് (ദി ഷേപ്പ് ഓഫ് വാട്ടര്‍)
ഛായാഗ്രഹണം: റോജര്‍ എ ഡീക്കിന്‍സ്‌ബ്ലേഡ് റണ്ണര്‍ 2049
തിരക്കഥ : ജോര്‍ദന്‍ പീല്‍ (ചിത്രം : ഗെറ്റ് ഔട്ട്) തിരക്കഥ (അഡാപ്റ്റഡ് ): ജെയിംസ് ഐവറി ( ചിത്രം: കാള്‍ മി ബൈ യുവര്‍ നെയിം)
ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍): ദി സൈലന്റ് ചൈല്‍ഡ്
ഡോക്യുമെന്ററിഷോര്‍ട്ട് സബ്ജക്റ്റ്: ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405
ചിത്ര സംയോജനം : ഡണ്‍കര്‍ക്ക് ( ലീ സ്മിത്ത്)
വിഷ്വല്‍ ഇഫക്റ്റ്‌സ് : ബ്ലേഡ് റണ്ണര്‍ 2049
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ (ഗ്‌ളെന്‍ കീന്‍, കോബ് ബ്രയാന്റ്) മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം : കൊ കൊ (ഡാര്‍ള ആന്റേഴ്‌സന്‍, ലീ അണ്‍ക്രിച്ച്) മികച്ച സഹനടി : ആലിസണ്‍ ജാനിതാനിയ.മികച്ച വിദേശ ഭാഷാ ചിത്രം: എ ഫന്റാസ്റ്റിക് വുമണ്‍ (രാജ്യം: ചിലി, സംവിധാനം: സെബാസ്റ്റിയ, ലെലിയോ)
പ്രൊഡക്ഷന്‍ ഡിസൈന്‍: ദി ഷേപ്പ് ഓഫ് വാട്ടര്‍
സൗണ്ട് മിക്‌സിങ്: ഡന്‍കിര്‍ക്ക് (റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍)സൗണ്ട് എഡിറ്റിങ് : ഡന്‍കിര്‍ക്ക് (ഗ്രേണ്ട് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടന്‍)
മികച്ച സഹനടന്‍: സോം റോക്ക്വെല്‍( ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിറ്റ്, മിസൗറി)
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്: ഡാര്‍ക്കസ്റ്റ് അവര്‍ (കസുഹിരോ സുജി, ഡേവിഡ് മാലിനോവ്‌സ്‌കി, ലൂയിസ് സിബ്ബിക്ക്)
കോസ്റ്റ്യൂം ഡിസൈന്‍: ഫാന്റം ത്രെഡ് (മാര്‍ക്ക് ബ്രിഡ്ജസ്)
ഡോക്യുമെന്ററി ഫീച്ചര്‍: ഇക്കാറസ് (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)
ഓസ്‌കര്‍; മികച്ച ചിത്രം ഷേപ്പ് ഓഫ് വാട്ടര്‍; നടന്‍ ഗാരി ഓള്‍ഡ്മാന്‍; നടി ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട്
Tags: oscar 2018