മികച്ച നടിയുടെ ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ പിടിയില്‍

ലോസ് ആഞ്ജലസ്: മികച്ച നടി ഫ്രാന്‍സസ് മക്‌ഡോര്‍മെണ്ടിന് ലഭിച്ച ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പുരസ്‌കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വീഡിയോ മോഷ്ടാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മെണ്ടിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മെണ്ടിന് പൊലീസ് കൈമാറി. ‘ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാന്‍സസ് മക്‌ഡൊര്‍മെണ്ടിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്.

Top