ഏറെ വിസ്മയങ്ങള്‍ ഒളിപ്പിച്ചാണ് 2018 ഓസ്‌കര്‍ വേദിയില്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് നടക്കുന്നത്. ഓരോ നിമിഷവും കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്നതാണ് വര്‍ണാഭമായ ചടങ്ങ്. എന്നാല്‍ ഇതില്‍ ഏറെ തിളക്കം കൂടുതല്‍ പഴയ ഒരു വസ്ത്രത്തിനാണ്. ഇത് ധരിച്ചെത്തിയത് മറ്റാരുമല്ല. ‘വണ്‍ ഡേ അറ്റ് എ ടൈം’ സീരീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ റിത മൊറേണോ ആണ്. 1962ല്‍ ആദ്യമായി ഓസ്‌കര്‍ ലഭിച്ചപ്പോള്‍ ധരിച്ച അതേ വസ്ത്രമാണ് നടി ഇന്നത്തെ ഓസ്‌കര്‍ വേദിയിലും ധരിച്ചെത്തിയത്. അന്ന് ‘വെസ്റ്റ് സൈഡ് സ്‌റ്റോറി’ എന്ന ചിത്രത്തിനായിരുന്നു റിതയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മികച്ച സഹനടിയായാണ് അന്ന് താരം തിരഞ്ഞെടുക്കപ്പെട്ടത്. പരമ്പരാഗതമായ ജാപ്പനീസ് വസ്ത്രധാരണ രീതിയായ ഒബി സാഷ് ഗൗണ്‍ ഫിലിപ്പീന്‍സില്‍ വെച്ചാണ് അന്ന് റിത തയ്യാറാക്കിയത്. അലമാരയില്‍ കിടക്കുകയായിരുന്ന വസ്ത്രത്തിന്റെ നിറം മങ്ങിപ്പോവുന്നത് പോലെ തോന്നിയത് കൊണ്ടാണ് ധരിച്ചതെന്ന് നടി ഹാസ്യരൂപേണെ പറഞ്ഞു. 86കാരിയായ മൊറേണോ 56 വര്‍ഷം മുമ്പത്തെ വസ്ത്രമാണ് ധരിച്ചതെങ്കിലും പ്രൗഢി ഒട്ടും കുറഞ്ഞിരുന്നില്ല. കൂടാതെ സോഷ്യല്‍മീഡിയയിലും നടിയ പുകഴ്ത്തി സിനിമാപ്രേമികള്‍ രംഗത്തെത്തി. ഓസ്‌കര്‍, എമ്മി, ഗ്രാമ്മി, ടോമി തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ താരം നേടിയിട്ടുണ്ട്.
https://youtu.be/dd-z1pVMyHU