പതിനഞ്ച് വയസേ ഉള്ളൂ. എന്നാല്‍ 172 കിലോ ഭാരമുണ്ട് ഈ പെണ്‍കുട്ടിക്ക്. അപൂര്‍വ്വങ്ങളില്‍ ചിലര്‍ക്ക് മാത്രം കാണുന്ന അസുഖമാണ് അന്ന ഹാന്‍കിന്‍സിന്. ഭക്ഷണത്തോടുള്ള അമിതയായ ഭ്രമം. ഭക്ഷണം മോഷ്ടിച്ച് വരെ കഴിക്കും. ഇപ്പോള്‍ വീട്ടിലെ ഫ്രിഡ്ജ് പോലും മാതാപിതാക്കള്‍ പൂട്ടിയിട്ടിരിക്കുകയാണ്. രണ്ട് വയസുമുതലാണ് അന്നയ്ക്ക് ഇങ്ങനൊരു രോഗമുണ്ടെന്ന് വ്യക്തമാകുന്നത്. ശ്വസിക്കാന്‍ ഓക്‌സിജന്‍ മാസ്‌കിന്റെ സഹായം ചിലപ്പോള്‍ വേണ്ടിവരും. കുനിഞ്ഞ് ഷൂവിന്റെ ലേസ് കെട്ടാന്‍ പോലുമാകില്ല. അന്നയ്ക്ക് ഭാരം കുറയ്ക്കാനാകില്ല എന്നതാണ് സത്യം. ഇതിനിടയില്‍ കാണുന്നവരുടെ കുത്തുവാക്കുകളും അന്ന സഹിക്കണം. എന്നാല്‍ ഇതൊന്നും സൗന്ദര്യ റാണിയായി മത്സരിച്ച് വിജയിക്കുന്നതിന് അന്നയ്ക്ക് തടസമായില്ല. മിസ് അമേസിങ് മിസിപ്പിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അന്ന ഇപ്പോള്‍. ഇത്തരത്തിലുള്ള അസുഖങ്ങളാല്‍ അവഗണിക്കപ്പെടുന്ന കുട്ടികള്‍ക്കൊക്കെ പ്രചോദനമാണ് അന്ന എന്ന പതിനഞ്ചുകാരി. മുപ്പതിയേഴുകാരിയായ അന്നയുടെ അമ്മ ബാങ്ക് മാനേജറാണ്. മകളുടെ വിജയത്തില്‍ ഈ അമ്മ അഭിമാനിക്കുന്നു. മകള്‍ക്ക് തടികുറയ്ക്കാനാകില്ലെന്നും എപ്പോഴും അന്നയ്ക്ക് വിശപ്പാണെന്നും അമ്മ പറയുന്നു. 900 കലോറി അടങ്ങിയ ഭക്ഷണമാണ് അന്ന ദിവസവും കഴിക്കുന്നത്.
172 കിലോ ഭാരമുണ്ട്; സൗന്ദര്യറാണിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഈ പതിനഞ്ച്കാരിക്ക് ഒന്നും തടസമായില്ല
Tags: over weight