പി സി ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്? നിലപാട് വ്യക്തമാക്കി പി സി 

നിലവില്‍ പിസി ജോര്‍ജ് ഒരു മുന്നണിയിലുമില്ല. ഇങ്ങനെ ഏറെകാലം നില്‍ക്കാന്‍ പറ്റില്ലെന്ന തോന്നലാണ് ഇടതുപക്ഷത്തേക്ക് അദ്ദേഹത്തെ നയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഭിന്നിച്ചുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ ഒന്നായി വന്നാല്‍ മുന്നണി പ്രവേശനം നല്‍കാമെന്ന നിലപാടാണ് ഇടതുമുന്നണി മുന്നോട്ട് വെയ്ക്കുന്നത്. കെഎം മാണി ഇടതുപക്ഷത്ത് എത്തുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ അദ്ദേഹം യുഡിഎഫിനൊപ്പം തന്നെ നില്‍ക്കുമെന്ന് ഉറപ്പായതോടെയാണ് സിപിഎം മറ്റു കേരളാ കോണ്‍ഗ്രസുകാരെ മുന്നണിയിലെടുക്കാന്‍ ശ്രമം നടത്തിയത്.

എല്‍ഡിഎഫിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്നവരാണ് കേരളാ കോണ്‍ഗ്രസ് ബി. ഇവരുമായി ചേര്‍ന്ന് പിസി ജോര്‍ജ് കൂടി വന്നാല്‍ രണ്ട് എംഎല്‍എമാരുള്ള കക്ഷിയായി മുന്നണിയില്‍ കയറ്റാം എന്നായിരുന്നു എല്‍ഡിഎഫിന്‍റെ നിര്‍ദ്ദേശം. യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞ പിസി ജോര്‍ജ്ജിനെ എല്‍ഡിഎഫുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചത് ആര്‍ ബാലകൃഷ്ണപ്പിള്ളയാണ്. ഇടതു മുന്നണിയിലെത്തുന്ന പിസി ജോര്‍ജ്ജിന് ബാലകൃഷ്ണപ്പിള്ളയുടേത് പോലെ ക്യാബിനറ്റ് പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്കറിയ വിഭാഗവും ബാലകൃഷ്ണപിള്ളയും നടത്തിയ ചര്‍ച്ചയില്‍ ഇരുവിഭാഗവും സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പില്‍ എത്താതായതോടെ ലയന നീക്കം പാളി. ലയനം സംബന്ധിച്ച് ഒന്ന് കൂടി വിശദമായി ആലോചിക്കേണ്ടതുണ്ടെന്നായിരുന്നു സ്കറിയ വിഭാഗം അറിയച്ചത്. ലയന ശേഷം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും കാബിനറ്റ് പദവിയും എങ്ങനെ പങ്കിടാം എന്നതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ലയിച്ച് കഴിഞ്ഞാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം തനിക്ക് നല്‍കണമെന്ന നിലപാടാണ് സ്കറിയ തോമസ് മുന്നോട്ട് വെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ താന്‍ ഉണ്ടാക്കിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം സ്കറിയയ്ക്ക് നല്‍കുന്നതില്‍ ബാലകൃഷ്ണപിള്ളയ്ക്ക് അതൃപ്തിയുണ്ട്.എന്നാല്‍ കാബിനറ്റ് പദവി വേണമെന്ന് വ്യക്തമാക്കിയതോടെ ബാലകൃഷ്ണപിള്ള അതിനേയും എതിര്‍ത്തു. കേരള കോണ്‍ഗ്രസിന്‍റെ നീക്കം പാളിയ പിന്നാലെ താനും എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്. തന്നെ ആരും എവിടേക്കും ക്ഷണിച്ചിട്ടില്ല. ഇടതുമുന്നണിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിക്കുന്നുമില്ല എന്നായിരുന്നു ജോര്‍ജ്ജിന്‍റെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണികളുടേയും പിന്തുണയില്ലാതെയായിരുന്നു പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചത്. ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ജനപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Top