
കണ്ണൂര്‍: ആര്‍എസ്‌എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ നാളെ അറസ്റ്റ് ചെയ്യും .ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള ഓര്‍ഡര്‍ ഇറങ്ങിയതായി ഡി.ഐ.എച്ച് ന്യുസിനു വിവരം കിട്ടി .നാളെ സിബിഐ ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത് അറസ്റ്റ് രേഖപ്പെടുത്താനാണെന്നും സൂചന .ജയരാജനെ ഈ ആഴ്ച്ച അറസ്റ്റു ചെയ്യും എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തതും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആയിരുന്നു..
ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ തലശേരിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കാനും തീരുമാനമായി. ജയരാജന്റെ അറസ്റ്റിന് മണിക്കൂറുകള്‍ മാത്രമേ ദൈര്‍ഘ്യം ഉള്ളൂവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം വ്യാപകമായ സംഘര്‍ഷത്തിന്‍ ശ്രമിക്കുമെന്ന സൂചനയുണ്ട്. ഇതേ തുടര്‍ന്നാണ് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയത്.
നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ജയരാജനോട് ആന്വേഷണ സംഘം ഓഫീസില്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുള്ളത്. ഹാജരായില്ലെങ്കില്‍ ജയരാജനെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ ജൂണ്‍ രണ്ടിന് സിബിഐ തിരുവനന്തപുരം ഓഫീസില്‍ വച്ച് ജയരാജനെ അന്വേഷണ സംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. നേരത്തെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്റെ മൊഴിയെടുത്തിരുന്നു. ഇത്തവണത്തെ ചോദ്യം ചെയ്യലിന് ശേഷം ജയരാജനെ കേസില്‍ പ്രതി ചേര്‍ക്കാനും സി.ബി.ഐ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ജയരാജന്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചത്. കേസില്‍ ഇത് രണ്ടാം തവണയാണ് സിബിഐ ജയരാജനെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് സിബിഐ സംഘം ജയരാജനെ തിരുവനന്തപുരത്തെ സിബിഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളമാണ് ജയരാജനെ അന്ന് സിബിഐ ചോദ്യം ചെയ്തത്. നേരത്തെ മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. മനോജിന്റെ വധത്തിനു ശേഷം പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആഹ്ലാദമറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും വിവാദമായിരുന്നു. കേസില്‍ ഇത്ര ശക്തമായ തെളിവുകള്‍ ഉള്ള സാഹചര്യത്തില്‍ സിബിഐയുടെ അറസ്റ്റ് തടയാന്‍ ജയരാജന്‍ നേരത്തെ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.2014 സെപ്തംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ജയരാജനെ ‘പൊക്കി’ സിപിഎമ്മിനെ ‘കുടുക്കാന്‍’ സംഘപരിവാര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ല സെക്രട്ടറിയുടെ അറസ്റ്റ് ഉടന്‍.