ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും തയ്യറാകാത്ത സാഹചര്യത്തില്‍ ഇനി അവരുമായി സഹകരണത്തിന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തയ്യാറാകില്ല. എന്‍ എസ് എസിനോടും എസ് എന്‍ ഡി പിയോടും കൃത്യമായ അകലം അതുകൊണ്ട് തന്നെ പരിവാര്‍ സംഘടനകള്‍ പാലിക്കും. കേരളത്തില്‍ രാഷ്ട്രീയ-സാസ്കാരിക രംഗത്ത് ആരു വിട പറഞ്ഞാലും പ്രതികരിക്കുന്ന വെള്ളാപ്പള്ളിയുടെ നിശബ്ദത പരിവാറുകാരെ അത്ഭുതപ്പെടുത്തി.