പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണു സംഭവം.രജനിഷ് രാജ്ഭര്‍ എന്ന യുവാവാണ് ആക്രമണം നടത്തിയത്. മൊബൈല്‍ ഫോണ്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ രജനിഷിന്റെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നു. ആവശ്യപ്പെട്ട സമയത്ത് ചാര്‍ജര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിശ്രുത വധുവിന്റെ സഹോദരന്‍ ഓം ഭാവ്ധാങ്കറുമായി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ രജനിഷ് കത്തിയെടുത്ത് ഓമിനെ കുത്തുകയായിരുന്നു.ഈ മാസം ഏഴിനാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ കോല്‍ഷിവാഡി പോലീസ് വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. രജനിഷിനെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Tags: pabji game