വില്യം ഷേക്‌സ്പിയർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കവിയും കൂടിയാണ് നെരൂദ. സ്വദേശമായ ചിലിയിലും ലാറ്റിന്‍ അമേരിക്കയിലും മാത്രമല്ല നിരവധി ദേശങ്ങളും ഭാഷകളും നേരൂദയുടെ കവിതകളെ ഹൃദയത്തോട് ചേര്‍ത്തു വെച്ചു. എന്നാൽ നെരൂദ വീണ്ടും വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ ആത്മകഥയിൽ അധികം ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ഭാഗത്തിന്റെ പേരിലാണ്. നെരൂദ സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) കോൺസൽ ആയി ജോലി നോക്കുമ്പോഴുള്ള അനുഭവമാണ് ആത്മകഥയിലുള്ളത്.ആത്മകഥയിലെ ആ ഭാഗങ്ങള്‍ ഇങ്ങനെ.
‘പതിവു പോലെ ഒരു ദിവസം രാവിലെ ജോലിക്കാരി വന്നു. ഞാന്‍ അവളുടെ അരയില്‍ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അവളുടെ ഭാഷ എനിക്കറിയില്ലായിരുന്നു. താമസിയാതെ അവള്‍ സ്വയം എന്റെ മുമ്പില്‍ കീഴടങ്ങി. ഒരു ചിരി പോലുമില്ലായിരുന്നു ആ മുഖത്ത്. കിടക്കയില്‍ പരിപൂര്‍ണനഗ്നയായി അവള്‍ കിടന്നു.’ ആ തമിഴ് സ്ത്രീയുടെ ശരീരത്തെയും നെരൂദ വര്‍ണിക്കുന്നുണ്ട്. ‘അത് ഒരു പുരുഷനും പ്രതിമയും തമ്മിലെ സമാഗമമായിരുന്നു. അതു കഴിയുന്നതു വരെയും അവളുടെ കണ്ണുകള്‍ ഇമ വെട്ടാതെ തുറന്നു തന്നെയിരുന്നു.’ നെരൂദ ആത്മകഥയില്‍ കുറിച്ചിരിക്കുന്നു.
പാബ്ലോ നെരൂദയെക്കുറിച്ചുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ട് തമിഴിലെ ഗായിക ചിന്മയിയാണ് വിവാദത്തിന് തുടക്കമിട്ടത്. മീ ടൂ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് നെരൂദയുടെ ആത്മകഥയിലെ ചില ഭാഗങ്ങളക്കുറിച്ച് ഇന്നാണ് അറിഞ്ഞതെന്നും അദ്ദേഹത്തെ മഹത്വ്യക്തിയായി പരിഗണിക്കാനാവില്ലെന്നും ഗായിക ട്വീറ്റ് ചെയ്തിരിക്കുന്നു.പാബ്ലോ നെരൂദയെക്കുറിച്ചുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ട്വീറ്റ് ചെയ്തിരിക്കുന്നത്. 1929ല്‍ നെരൂദ സിലോണിലുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം വീട്ടിലെ തമിഴ് വംശജയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തിട്ടുണ്ട്.
അതേക്കുറിച്ച് നെരൂദ തന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് പറയുന്ന ഭാഗം മാത്രം പ്രശസ്തമല്ല. അദ്ദേഹത്തിന്റെ പ്രണയകാവ്യങ്ങളാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചിൻമയി ട്വീറ്റിൽ കുറിച്ചു.ഇത്തരം ആളുകളെയാണ് വലിയ കവികളെന്നു പറഞ്ഞ് വാഴ്ത്തുന്നതെന്നും ഒരു നോബല്‍ സമ്മാനജേതാവിന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ താന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെന്നു ഇത്ര നിസ്സാരമായി എഴുതാമെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ചിന്മയി പരിഹസിക്കുന്നു.
പോസ്റ്റ് കണ്ട പലരും തങ്ങള്‍ നെരൂദക്കവിതകള്‍ വായിക്കുന്നത് നിര്‍ത്തിയെന്നും അദ്ദേഹം സ്വന്തം രോഗബാധിതനായ കുഞ്ഞിനെ ഉപേക്ഷിച്ചയാളാണെന്നും കമന്റ് ചെയ്തിരുന്നു.അതേസമയം യുവതിയുടെ സമ്മതത്തോടെയുള്ള ആ ബന്ധത്തെ എങ്ങനെ ബലാത്സംഗമെന്ന് വിളിക്കാനാകുമെന്നും ചിലർ ചോദിക്കുന്നു. അവരുടെ സമ്മതത്തോടെയല്ലേ നെരൂദ അവരുടെ ശരീരത്തില്‍ തൊട്ടതെന്നുമെല്ലാമുള്ള വാദങ്ങളുമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.