പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറാകും ! തീരുമാനമെടുത്തത് ബിജെപി നേതൃത്വം !

തൃശ്ശൂര്‍:ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഛത്തീസ്ഗഡ് ഗവർണറാകും. കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പത്മജാ വേണുഗോപാലിനെ ഛത്തീസ്ഗഡ് ഗവര്‍ണര്‍ ആക്കിയേക്കുമെന്ന് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച് നേതൃത്വം തീരുമാനമെടുത്തേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങൾ നൽകുന്ന സൂചന

ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഡ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം ഉടൻ പദവി ഒഴിഞ്ഞേക്കും. ഈ സാഹചര്യത്തിലാണ് പത്മജയുടെ പേര് പരിഗണിക്കുന്നതെന്നാണ് വിവരം. അതേസമയം തനിക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പത്മജ പ്രതികരിച്ചത്. പലയിടത്ത് നിന്നും ഇത്തരത്തിൽ വാർത്തകൾ കേൾക്കുന്നുണ്ട്. ബി ജെ പി എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും അവർ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു കോൺഗ്രസിന് കനത്ത ആഘാതം നൽകി പത്മജ കോൺഗ്രസ് വിട്ടത്. പാർട്ടിയിൽ നിന്ന് തുടർച്ചയായ അവഗണന നേരിട്ടതിനാലാണ് കോൺഗ്രസ് വിടാൻ തീരുമാനിച്ചതെന്നായിരുന്നു അവർ പറഞ്ഞത്. തന്നെ സ്വന്തം പാർട്ടിക്കാർ ദ്രോഹിച്ചുവെന്നും തന്നെ ദ്രോഹിച്ചവർക്കെതിരെ പരാതി പറഞ്ഞിട്ടും നേതൃത്വം മൗനം പാലിച്ചെന്നും പത്മജ ആരോപിച്ചിരുന്നു.

അതേസമയം പത്മജയുടെ ബി ജെ പി പ്രവേശത്തിന് പിന്നാലെ അവർക്ക് തിരഞ്ഞെടുപ്പിൽ ബി ജെ പി സീറ്റ് നൽകിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ചാലക്കുടി മണ്ഡലമായിരുന്നു പറഞ്ഞ് കേട്ടത്. എന്നാൽ പത്മജയ്ക്ക് സീറ്റ് നൽകിയിരുന്നില്ല. ഇതോടെ ഗവർണർ പദവിയാണ് അവർക്ക് വാഗ്ധാനം ചെയ്തിരിക്കുന്നതെന്ന വാർത്തകൾ ഉണ്ടായിരുന്നു.ഒരുപക്ഷേ കേരളത്തിൽ തന്നെ ഗവർണർ ആക്കിയേക്കുമെന്നുമുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ഛത്തീസ്ഗഡിലേക്ക് പരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്.

 

Top