ക്രൈം ഡെസ്‌ക്
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഒളിപ്പോരിനു പരിശീലനത്തിൽ ഏർപ്പെടുന്ന തീവ്രവാദികൾക്കു പാക്കിസ്ഥാൻ സൈന്യം ലൈംഗികതയ്ക്കായി പെൺകുട്ടികളെ നൽകുന്നതായി റിപ്പോർട്ട്. ബലൂചിസ്ഥാൻ പ്രവശ്യയിൽ ഇത്തരത്തിൽ ലൈംഗിക ആവശ്യത്തിനു വേണ്ടി മാത്രം പാക്ക് സൈന്യം ഒരു ഗ്രാമം തന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിൽ നിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്ന യുവാക്കളെ ആദ്യം തന്നെ ഇത്തരത്തിലുള്ള ലൈംഗിക അടിമ ഗ്രാമങ്ങളിലേയ്ക്കാണ് അയക്കുന്നത്. ഈ ഗ്രാമത്തിൽ ഒരു മാസത്തിലധികം മദ്യവും സ്ത്രീ സമ്പർക്കവുമായി യുവാക്കൾ ആർത്ത് ഉല്ലസിക്കും. ആഴ്ചയിൽ അഞ്ചു കന്യകമാരെ വീതമാണ് തീവ്രവാദ ക്യാംപിലേയ്ക്കു റിക്രൂട്ട് ചെയ്യുന്ന യുവാക്കൾക്കു നൽകുന്നത്. ഒരു മാസം ഉല്ലസിച്ച ശേഷം ഇവരെ നേരെ തീവ്രവാദ പരിശീലന ക്യാംപിലേയ്ക്കു മാറ്റുകയാണ് സൈന്യം ചെയ്യുന്നത്. തീവ്രവാദ ക്യാംപിലേയ്ക്കു മാറ്റുന്നതിനു മുന്നോടിയായി മാനസിക ഉല്ലാസത്തിനു വേണ്ടിയാണ് യുവാക്കളെ ഇത്തരം ഗ്രാമങ്ങളിൽ എത്തിക്കുന്നത്.
ബലൂചിസ്ഥാൻ മേഖലയിൽ പാക് സൈന്യം നടത്തുന്ന കൊടുംക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി ബലൂച് യുവതിയാണ് രംഗത്ത് വന്നത്. ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് ലൈംഗിക പീഡന സെല്ലുകളുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ബലൂച് യുവതിയുടെ വെളിപ്പെടുത്തൽ. ബലൂചിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാഘോഷവേളയിൽ പരാമർശിച്ചതിനു പിന്നാലെ അവിടെ പാക്കിസ്ഥാൻ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധിപേർ തുറന്നുപറഞ്ഞിരുന്നു.
ബലൂചിസ്ഥാനിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്താനായി പാക് സൈന്യം ബോംബർ വിമാനങ്ങളും ജെറ്റുകളും ടാങ്കുകളും ഉപയോഗിക്കുന്നു. ബലൂച് സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്ന റേപ് സെല്ലുകൾ പാക് സൈന്യത്തിന് പ്രദേശങ്ങളിൽ ഉണ്ട്്. കുട്ടികളെ ഉൾപ്പെടെ സൈനികർ അതിക്രമത്തിന് വിധേയമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഡേര ബുഗ്തി പ്രദേശത്ത് 50 സ്ത്രീകളെയും കുട്ടികളെയും പാക് സൈന്യം ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തി. പുരുഷന്മാരെയും ബലമായി പിടിച്ചുകൊണ്ടു പോകാറുണ്ടെന്നും ഇവരുടെ മൃതദേഹം മാത്രമാണ് തിരികെ ലഭിക്കാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
പാക് സൈനികരുടെ ലൈംഗികദാഹം ശമിപ്പിക്കാൻവേണ്ടിയാണ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പലവീടുകളിലും രാത്രി മുന്നറിയിപ്പില്ലാതെ സൈനികർ എത്താറുണ്ടെന്നാണ് ഇവർ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകൾ പാക്കിസ്ഥാന് അന്താരാഷ്ട്രതലത്തിൽ കനത്ത തിരിച്ചടിയായിരിക്കുകയാണ്.