പെഷവാര്‍: മതേതര മൂല്യങ്ങളില്‍ അടിയുറച്ചാണ് നമ്മുടെ രാജ്യമായ ഇന്ത്യ കെട്ടിപ്പടുത്തത്. എന്നാല്‍ മറിച്ച മുസ്ലീം മതവിശ്വാസികളുടെ രാജ്യമായിട്ടാണ് പാകിസ്ഥാന്‍ അറിയപ്പെടുന്നത്. 90ശതമാനത്ിന് മുകളിലാണ് പാക്സ്ഥാനിലെ മുസ്ലീം ജനസംഖ്യ. എന്നാല്‍ ഇന്ന് മതേതരത്വത്തിന് മാതൃകയായി മാറുകയാണ് ഈ അയല്‍രാജ്യം.
1000 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൈതൃക കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങി പാകിസ്ഥാന്‍ ഭരണകൂടം. പാകിസ്ഥാനിലെ പെഷവാറിലുള്ള പഞ്ച് തീര്‍ത്ഥ് എന്ന ഹിന്ദു ക്ഷേത്രമാണ് ഇമ്രാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പൈതൃക കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുന്നത്. ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ വരുത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും 20 ലക്ഷം പിഴ ശിക്ഷ ലഭിക്കുമെന്നും പാകിസ്ഥാന്‍ പുരാവസ്തു വകുപ്പ് വിശദമാക്കി.
ഹിന്ദുക്കള്‍ ഏറെ ആരാധിക്കുന്ന ക്ഷേത്രം 1747ല്‍ അഫ്ഗാന്‍ പ്രക്ഷോഭത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് 1834ല്‍ പ്രദേശവാസികളായ ഹിന്ദുക്കള്‍ ഇടപെട്ടാണ് ക്ഷേത്രം പുന്‍്രനിര്‍മ്മിച്ചത്. പുതിയ പാകിസ്ഥാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന നല്‍കുന്ന തരത്തിലുള്ളതും മുഹമ്മദ് ഇലി ജിന്ന വിഭാവനം ചെയ്തത് പോലെയുമാകും മുന്നോട്ട് പോവുകയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ക്ഷേത്രത്തെ ദേശീയ പൈതൃക കേന്ദ്രമാക്കിയ പാകിസ്ഥാന്‍ നടപടിയ്ക്ക് ഇന്ത്യയില്‍ നിന്നടക്കം ലകത്തെമ്പാടുനിന്നും സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രശംസയാണ് ലഭിക്കുന്നത്.
മഹാഭാരതത്തിലെ പാണ്ഡവരുടെ പിതാവായ പാണ്ഡു താമസിച്ചിരുന്ന സ്ഥലമായാണ് പഞ്ച് തീര്‍ത്ഥ് കരുതപ്പെടുന്നത്. പാണ്ഡു സഹോദരന്മാര്‍ ഇവിടെ നിന്ന് പോയ ശേഷം ഇവിടെ അഞ്ച് കുളങ്ങള്‍ നിര്‍മിക്കുകയായിരുന്നു. എല്ലാ വിധത്തിലുള്ള അസുഖങ്ങള്‍ നീക്കാന്‍ ഈ കുളത്തിലെ ജലത്തിന് കഴിയുമെന്നാണ് വിശ്വാസം.