ക്ഷേത്രത്തിലെ ഭഗവാന്റെ പ്രതിമയ്ക്ക് കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും അണിയിച്ചു; ആര്‍എസ്എസിനെതിരെ പ്രതിഷേധം

idol

അഹമ്മദാബാദ്: ക്ഷേത്രത്തിലെത്തിയ ഭഗവാന്റെ രൂപം കണ്ട് ഭക്തര്‍ ഒന്നു ഞെട്ടി. കാക്കി നിക്കറും വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ചു നില്‍ക്കുന്ന ഭഗവാന്‍. ഗുജറാത്തില്‍ സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ ഭഗവാന്റെ രൂപമായിരുന്നു ഇങ്ങനെ. വിഗ്രഹത്തില്‍ ആര്‍എസ്എസ് യൂണിഫോം ധരിപ്പിച്ചത് ഇതോടെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

സൂറത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ആര്‍എസ്എസ് യൂണിഫോം ധരിപ്പിച്ചത്. വിഗ്രഹത്തിന്റെ കൈയില്‍ ദേശീയ പതാകയും പിടിപ്പിച്ചിട്ടുണ്ട്. ഒരു വിശ്വാസി സമര്‍പ്പിച്ചതാണ് വസ്ത്രം എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ഭഗവാന്‍ സ്വാമി നാരായണിന്റെ വിഗ്രഹത്തില്‍ പലതരത്തിലുള്ള വസ്ത്രങ്ങള്‍ അണിയിക്കാറുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍എസ്എസ് യൂണിഫോം ഒരു വിശ്വാസി സമര്‍പ്പിച്ചതാണ്. പ്രത്യേക അജണ്ടകളോടൊന്നും കൂടാതെയാണ് ഇത് അണിയിച്ചതെന്നും ഇവര്‍ പ്രതികരിച്ചു. സംഭവം വിവാദമാകുമെന്ന് കരുതുയില്ലെന്നും ക്ഷേത്ര അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശങ്കര്‍ സിംഗ് വഗേല വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് ബിജെപ നേതാവായ വിജയ് രൂപാനിയും രംഗത്ത് വന്നു.

Top