മല കയറിയില്ല തെറിവിളി തുടങ്ങി; സെല്‍വിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

തിരുവനന്തപുരം: മനീതി സംഘം മല കയറാനെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മല ചവിട്ടുന്നില്ല തിരിച്ചുപോകുകയാണെന്ന് മനീതി നേതാവ് സെല്‍വി പറഞ്ഞിരുന്നു. എന്നാല്‍ മല കയറുന്നതിന് പിന്നാലെ തന്നെ സെല്‍വിക്ക് നേരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല തുടങ്ങിക്കഴിഞ്ഞു.

ശല്‍വിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തെറിവിളികളുമായി എത്തിയിരിക്കുകയാണ് ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ശെല്‍വിയെ പ്രതിഷേധക്കാര്‍ ചീത്ത വിളിക്കുന്നത്. മല കയറാന്‍ കേരളത്തിലേക്ക് വരേണ്ടെന്നും സഭ്യമല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചാണ് ചീത്ത വിളി.
വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകളും യുവതികളും ഇന്ന് മനിതി സംഘടനയുടെ ഭാഗമാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും സാന്നിധ്യമാകാനുള്ള ശ്രമവും സംഘടനയ്ക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പോരാടുക എന്നതാണ് മനിതിയുടെ ലക്ഷ്യം.

Top