ശബരിമല ദർശനം: ഇനിമുതൽ 10 ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും

കൊച്ചി: സംസ്ഥാനത്ത് ശബരിമല ദർശനത്തിനായി സ്പോട്ട് ബുക്കിംഗ് ആരംഭിക്കുന്നു. വ്യാഴാഴ്ച മുതൽ പത്ത് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വെർച്വൽക്യൂവിന് പുറമെയാണിത്. മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.

സ്‌പോട്ട് ബുക്കിങ്ങിന് ആധാർകാർഡ്, വോട്ടർ ഐ.ഡി. എന്നിവയ്ക്ക് പുറമേ പാസ്പോർട്ടും ഉപയോഗിക്കാം. വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ്വേറിൽ മാറ്റംവരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

Top