ഇന്ത്യക്ക് എതിരെ ആണവായുധം പ്രയോഗിക്കാൻ പാകിസ്താൻ ..!

ദുബായ് :പാകിസ്താന് ഇന്ത്യയോട് ഭയമായിരുന്നു എന്ന വെളിപ്പെടുത്തൽ.    ഇന്ത്യയ്‌ക്കെതിരെ 2002 ല്‍ ആണവായുധം പ്രയോഗിക്കാന്‍     പാകിസ്താൻ ഒരുങ്ങിയിരുന്നു .   വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്  പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷ്‌റഫ് ‘ ആണ് . 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ സംഘര്‍ഷം മൂര്‍ഛിച്ച വേളയിലാണ് അറ്റകൈ പ്രയോഗത്തിന് മുഷ്‌റഫ് ആലോചിച്ചത്.

എന്നാല്‍ തിരിച്ചടി ഭയന്നാണ് പിന്മാറിയതെന്നും മുഷ്‌റഫ് പറയുന്നു. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുഷ്‌റഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആണവയാധുങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന കാര്യം ആലോചിച്ച് ഉറക്കമില്ലാത്ത നിരവധി രാത്രികള്‍ കഴിച്ചുകൂട്ടിയെന്നും വന്നുവെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് ഇന്ത്യയോ പാകിസ്താനോ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നുവെന്നും മുഷ്‌റഫ് പറയുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയാറാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. ആണവപോര്‍മുന ഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Top