ഇന്ത്യന്‍ വീസ കിട്ടിയില്ല; ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാക്കിസ്ഥാന്‍ യുവതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിസ ലഭിക്കാത്തതിനാല്‍ പാക്കിസ്ഥാന്‍ യുവതി ഓണ്‍ലൈനായി വിവാഹം കഴിച്ചു. മൊബൈല്‍ ഗെയിമിലൂടെ പരിചയപ്പെട്ട ജോധ്പുര്‍ നോയിഡ സ്വദേശിയായ അര്‍ബാസ് ഖാനെയാണ് യുവതി ഓണ്‍ലൈനായി വിവാഹം കഴിച്ചത്.

”അമീന വീസയ്ക്ക് അപേക്ഷിക്കും. അംഗീകാരമില്ലാത്തതിനാലാണ് ഞാന്‍ പാക്കിസ്ഥാനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും.” ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാന്‍, തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ജോധ്പുരിലെ ഓസ്വാള്‍ സമാജ് ഭവനില്‍ വിവാഹച്ചടങ്ങിന് എത്തിയത്. കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. ജോധ്പുര്‍ ഖാസിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും പറഞ്ഞു. അമീനയ്ക്ക് ഉടന്‍ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അര്‍ബാസ് വ്യക്തമാക്കി. ”ഇരു കുടുംബങ്ങളും ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്” അദ്ദേഹം പറയുന്നു.

Top