ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി, പിന്നീട് പോലീസില്‍ കീഴടങ്ങി

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. കുമാരി, മനോജ്, ലേഖ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂവരെയും കൊലപ്പെടുത്തിയ ശേഷം മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് പോലീസില്‍ കീഴടങ്ങിയത്.ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്പാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.

Top