കൃഷ്ണകുമാർ താമരക്കോട്ടയിൽ തകർന്നടിഞ്ഞു. പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകള്‍.സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കള്‍.നഗരസഭയിൽ ബിജെപിക്ക് നഷ്ടം 7000ത്തോളം വോട്ട്.ഞെട്ടൽ മാറാതെ നേതൃത്വം

പാലക്കാട്: താമരക്കോട്ടയിൽ ബിജെപി തകർന്നടിഞ്ഞു ! നഗരസഭയിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബി ജെ പി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഇത്തവണ അത് 5 ശതമാനത്തിലേറെ ഉയർന്ന് 70 ശതമാനമായി. ഇതോടെ തങ്ങളുടെ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടുവെന്നും 8000ത്തിനടുത്ത് ഭൂരിപക്ഷം ലഭിക്കുമെന്നും ബി ജെ പി അവകാശപ്പെട്ടു. എന്നാൽ ഫലം വന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടിയാണ് ബി ജെ പി നഗരസഭയിൽ നേരിട്ടിരിക്കുന്നത്. 7000 വോട്ടിന്റെ നഷ്ടമാണ് ബി ജെ പിക്ക് ഇവിടെ സംഭവിച്ചത്.

ബിജെപിയുടെ പാലക്കാടന്‍ തോല്‍വിയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍. ഡി. എ യ്ക്ക്. മൂന്നാം സ്ഥാനത്ത് യു. ഡി. എഫ്…-ഇതായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. തൃശൂരിലെ വടക്കുനാഥനേയും പാലക്കാട്ടെ കല്‍പ്പാത്തിയേയും താരതമ്യം ചെയ്തായിരുന്നു ആ പോസ്റ്റ്. ഇവിടെ വിശാലാക്ഷീ സമേത വിശ്വനാഥന്‍ എന്ന പ്രയോഗം ബിജെപി അണികളില്‍ പോലും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ വിജയം വടക്കുനാഥന് സമര്‍പ്പിച്ച സുരേന്ദ്രന്‍ പാലക്കാട്ടെ വിജയം വിശാലാക്ഷീ സമേത വിശ്വനാഥന് നല്‍കി. അവിടെ ഒളിപ്പിച്ചു വച്ചത് സി കൃഷ്ണകുമാറിനേയും ഭാര്യ മിനി മോളേയും ആണെന്ന വിലയിരുത്തലും ഉയര്‍ന്നു. അടിമുടി തകര്‍ന്നു. ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നും കൃഷ്ണകുമാര്‍ പച്ച തൊട്ടില്ല. ഇവിടെ ചര്‍ച്ചയാകുന്നത് ഭാര്യാ ഇഫക്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലത്തിലെ പകുതിയിലധികം വോട്ടും ഉള്ളത് 52 വാർഡുകൾ ഉള്ള നഗരസഭയിലാണ്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 34,143 വോട്ടാണ് എൻ ഡി എയ്ക്ക് ഇവിടെ നേടാനായത്. അതായത് 2016 നെ അപേക്ഷിച്ച് 6000 വോട്ടുകളുടെ ലീഡ്. രണ്ടാംസ്ഥാനത്തെത്തിയ യു ഡി എഫിന് 27,905 വോട്ടും എൽ ഡി എഫിന് 16,455 വോട്ടുമാണ് ലഭിച്ചത്.

എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് നിരാശയായിരുന്നു ഫലം. അന്ന് കോൺഗ്രസ് ആണ് നഗരസഭയിൽ മുന്നേറിയത്. 28,858 വോട്ട് യു ഡി എഫ് നേടിയപ്പോൾ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിന് 29,355 വോട്ടാണ് ലഭിച്ചത്, വെറും 497 വോട്ടുകളുടെ ലീഡ്. എന്നാൽ തങ്ങളുടെ ശക്തികേന്ദ്രമായ നഗരസഭയിലെ പല ബൂത്തുകളിലും ഇത്തവണ പോളിംഗ് ഉയർന്നതോടെ ബി ജെ പിയുടെ പ്രതീക്ഷകളും ഉയരുകയായിരുന്നു. എന്നാൽ ബി ജെ പിക്ക് നഗരസഭ പരിധിയിൽ ഇക്കുറി ആകെ നേടാനായത് 27077 വോട്ട് മാത്രമാണ്. അതായത് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7066 വോട്ട് . വലിയ സ്വാധീനമുള്ള നഗരസഭയിലെ കൽപാത്തി മേഖലകളിലടക്കം കനത്ത ക്ഷീണമാണ് ബി ജെ പിക്ക് നേരിടേണ്ടി വന്നത്. അതേസമയം ശക്തികേന്ദ്രങ്ങളിലടക്കം തകർന്നടിഞ്ഞതിൽ ബിജെപിയിൽ മുറുമുറപ്പ് ശക്തമായിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് ബി ജെ പിയുടെ സാധ്യത തല്ലിക്കെടുത്തിയതെന്ന ആക്ഷേപമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.

അതേസമയം പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകളാണെന്ന് ബിജെപിക്കാര്‍ മൊത്തം പറയുന്നു. ഈ വിഷയം ഉയര്‍ത്തിയാണ് സന്ദീപ് വാര്യര്‍ പോലും ബിജെപി വിട്ടത്. നഗരസഭയില്‍ ബിജെപിയ്ക്കുള്ളില്‍ ഇത് പലപ്പോഴും ചര്‍ച്ചയായിരുന്നു. സന്ദീപ് വാര്യര്‍ക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പോലും സീറ്റ് നല്‍കിയില്ല. എന്നാല് മിനി മോള്‍ ഇരുന്നു. ഇതിന് പിന്നില്‍ കളിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രഘുനാഥായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അതിവിശ്വസ്തനാണ് രഘുനാട്.

സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കളായിരുന്നു. എന്നാല്‍ ഇതൊന്നും ബിജെപി നേതൃത്വം കണ്ടില്ല. ബിജെപിയുടെ ദേശീയ നേതാവ് ബി എല്‍ സന്തോഷും എല്ലാത്തിനും കുടപിടിച്ചു. അങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ സുവര്‍ണ്ണാവസരം നഷ്ടമാകുകയാണ് ബിജെപിക്ക്. സി കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഭാര്യയുടെ ഇടപെടലും ബിജെപിക്കുള്ളില്‍ ഇനി ചര്‍ച്ചയാകും. തോല്‍വിയോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍തൂക്കം നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മടിച്ച ബിജെപിക്കുള്ള തിരിച്ചടിയാണ് തോല്‍വി.

Top