സ്വന്തം ലേഖകൻ
കൊച്ചി: കണ്ണൂർ പാലത്തായിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ആർ.എസ്.എസ് നേതാവായ അദ്ധ്യാപകനു ജാമ്യം കിട്ടിയതിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം നടക്കുകയാണ്. സോഷ്യൽ മീഡിയ ഓരോ ദിവസവും ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. എൽ.ഡി.എഫ് സർക്കാരാണ് ഈ കേസ് അട്ടിമറിച്ചത് എന്ന ആരോപണവും വിവിധ മേഖലകളിൽ നിന്നും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, പൊലീസിലെ ഉന്നതനാണ് കേസ് അട്ടിമറിച്ചതെന്ന ഫെയ്‌സ്്ബുക്ക് പോസ്റ്റുമായി രംഗത്ത എത്തിയിരിക്കുകയാണ് രശ്മി നായർ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും മുൻ സെക്‌സ് റാക്കറ്റ് കേസിലെ പ്രതിയും മോഡലുമായ രശ്മി നായർ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിനെയാണ് ലക്ഷ്യമിടുന്നതെന്ന് ഇവരുടെ പോസ്റ്റിൽ നിന്നും വ്യക്തമാണ്.
പാലത്തായി കേസിൽ പ്രതിയെ രക്ഷിച്ചത് കേന്ദ്രത്തിൽ – അതായത് , എൻ.ഐ.എയിലോ, സി.ബി.ഐയിലോ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയിലോ ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടാണ് എന്ന ആരോപണമാണ് രശ്മി ഉയർത്തുന്നത്. സ്വർണ്ണക്കടത്ത് കേസിൽ അടുക്കം ശ്രീജിത്തിന്റെ പേര് ഉയർന്നു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലത്തായി കേസ് അട്ടിമറിച്ചത് ശ്രീജിത്ത് ആണ് എന്ന ആരോപണം ഉയരുന്നത്.
സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാക്കപ്പെട്ട സ്വപ്‌ന സുരേഷിനെ രക്ഷിച്ചത് ഇദ്ദേഹമാണ് എന്ന ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. ഇതിനെതിരെ ഇദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയ്ക്ക് അടക്കം പരാതിയും നൽകിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ പാലത്തായി കേസിൽ സംഘപരിവാർ വിരുദ്ധരുടെ നോട്ടപ്പുള്ളിയായി ശ്രീജിത്ത് മാറിയിരിക്കുന്നത്.
നേരത്തെ ശബരിമലയിൽ മുസ്ലീം നാമധാരിയായ സ്ത്രിയെ മലകയറ്റി ശ്രീജിത്ത് വിവാദത്തിൽ കുടുങ്ങിയിരുന്നു. സംഘപരിവാറിനു വേണ്ടിയാണ് ശ്രീജിത്ത് അന്ന് ഇത്തരത്തിൽ പ്രവർത്തിച്ചത് എന്ന വാദമാണ് രശ്മി നായർ ഉയർത്തുന്നത്. ഇതിനു ശേഷം ശബരിമല ശ്രീകോവിലിനു മുന്നിൽ നിന്ന് ഇദദേഹം പൊട്ടിക്കരയുന്നു വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സിബിഐ അല്ലെങ്കിൽ എൻ.ഐ.എ അതുമല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസി ഡെപ്യൂട്ടേഷന് ശ്രമിക്കുന്ന ഒരു ഐ.പി.എസു കാരനുണ്ട് കേരളാ കേഡറിൽ . കേരളാ പൊലീസിലെ ക്രിമിനൽകേസുകളിൽ പ്രതിയായ പോലീസുകാരുടെ പട്ടികയിൽ ഉള്ളതുകൊണ്ട് ലോ ആൻഡ് ഓർഡറിൽ ഉയർന്ന സ്ഥാനം ഒന്നും ഒരിക്കലും കിട്ടില്ല അങ്ങനെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളതുകൊണ്ടാണ് ഈ കേന്ദ്ര ഏജൻസി സ്‌നേഹം . വേറൊന്നും കരുതരുത് ഒരു കറപ്റ്റഡ് ആയ പോലീസുകാരനെ സംബന്ധിച്ചു ക്രൈം ബ്രാഞ്ച് പണി ദാരിദ്ര്യമാണ് ഇതിപ്പോ കുറെ കാലമായി അവിടെ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് . കേന്ദ്ര ആഭ്യന്തര വകുപ്പ് കനിയണം അത് മാത്രമാണ് പോം വഴി . ഇതറിയാവുന്നതു കൊണ്ടാണ് ബിജെപി നേതാവിന്റെ പോക്‌സോ കേസ് അട്ടിമറിക്കപ്പെടും എന്ന് ആ ഉദ്യോഗസ്ഥൻ പിക്ച്ചറിൽ വന്നപ്പോൾ തന്നെ പറഞ്ഞത് . കഥയറിയാതെ പിണറായിയുടെ തോളിൽ കയറി ആട്ടം നടത്തിയിട്ടു കാര്യമൊന്നുമില്ല . ഒരു മുസ്ലിം നാമധാരിയായ സ്ത്രീയെയും കൊണ്ട് സംഘപരിവാർ കൊട്ടേഷനിൽ ശബരിമല കയറി കേരള സർക്കാർ അറിയാതെ സന്നിധാനം വരെ എത്തി കേരളത്തെ കലാപത്തിന്റെ വക്കിൽ എത്തിച്ച മൊതലാണ്