ഒരു പ്രമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലേ?; തുടര്‍ന്നഭിനയിച്ച സിനിമകളിലെല്ലാം എന്തൊക്കെ സംഭവിച്ചെന്ന് അറിയാമല്ലോ; കുടുംബ ജീവിതം തകരാതെ നോക്കൂ; നടി കാര്‍ത്തികയ്‌ക്കെതിരെ വീണ്ടും പല്ലിശേരി

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലും വിവാദത്തിനും പുതിയ തലം നല്‍കി മംഗളം സിനിമാ എഡിറ്റര്‍ പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരിക്കെതിരെ നിയമനടപടിക്ക് നടി സുജ കാര്‍ത്തിക നടപടി തുടങ്ങിയിരുന്നു. ഇതോടെ സുജാ കാര്‍ത്തികയെ കേസ് കൊടുക്കാന്‍ വെല്ലുവിളിക്കുകയാണ് പല്ലിശേരി. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്നു അവരുടെ സുജാ കാര്‍ത്തിക സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് എഴുതിയതെന്നാണ് പല്ലിശേരി പറയുന്നത്. അല്ലാതെ കാര്‍ത്തിക ദൃശ്യം കണ്ടതായി ഞാന്‍ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പേരില്‍ അവര്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാന്‍ പോകുകയാണെന്നു പറയപ്പെടുന്നു. കേസ് കൊടുക്കട്ടെ അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞോളാമെന്നാണ് പല്ലിശേരി വിശദീകരിക്കുന്നത്. എന്നാല്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വീണ്ടും ഉന്നയിക്കുന്നതില്‍ സുജാ കാര്‍ത്തികയും ദുഃഖിതയാണ്. ഈ സാഹചര്യത്തില്‍ ഗൗരവതരമായ നിയമനടപടികള്‍ പല്ലിശേരിക്കെതിരെ നടത്താനാണ് സുജാ കാര്‍ത്തികയുടെ തീരുമാനം. പല്ലിശ്ശേയുടെ അഭ്രലോകം എന്ന ലേഖനത്തില്‍ നടി സുജ കാര്‍ത്തികയെ ചോദ്യം ചെയ്യണോ? നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സുജ കാര്‍ത്തിക കണ്ടു എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങള്‍ അവതരിപ്പിച്ചത്. ലേഖനത്തില്‍ സുജ കാര്‍ത്തികയെക്ക്തിരെ ഗുരുതര ആരോപണങ്ങളാണ് പല്ലിശ്ശേരി ഉന്നയിച്ചത്. ഇതിനെതിരെയാണ് സുജാ കാര്‍ത്തിക നിയമ നടപടിക്ക് ഒരുങ്ങിയത്. ഈ സാഹചര്യത്തിലാണ് അഭ്രലോകത്തില്‍ അതിശക്തമായ പുതിയ ആരോപങ്ങളുടെ സ്വഭാവത്തോടെയുള്ള എഴുത്ത് പല്ലിശേരി നടത്തുന്നത്. ഇതോടെ ഈ ഏറ്റുമുട്ടലും പുതിയതലത്തിലെത്തുകയാണ്. സുജാ കാര്‍ത്തികയുടെ കൂട്ടുകാരിയില്‍ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോര്‍ന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാള്‍ സൂചിപ്പിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് സൂജാ കാര്‍ത്തികയെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ട് പല്ലിശ്ശേരി ആദ്യം നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാല്‍ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാര്‍ത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാര്‍ത്തിക കണ്ടിട്ടുണ്ട്പല്ലിശ്ശേരി ഇങ്ങനെയാണ് കുറിച്ചത്. എന്നാല്‍ ഇതൊക്കെ വ്യാജ പ്രചരണമാണെന്നും ദിലീപിനെ കുടുക്കാനുള്ള കഥ മെനയുകായാണ് ഇത്തരം വാര്‍ത്ത എഴുതുന്നവര്‍ ചെയ്യുന്നതെന്ന് ദിലീപ് അനുകൂലികളും പറയുന്നു. ഇവയെ നിയമപരമായി നേരിടുമെന്നായിരുന്നു അവരും പറഞ്ഞത്. ഇതിനിടെയാണ് സുജാ കാര്‍ത്തികയെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍ പല്ലിശേരി നടത്തുന്നത്. എന്നാല്‍ തുടരുന്ന അധിക്ഷേപങ്ങളില്‍ ദുഃഖിതയാണ് നടി. പല്ലിശേരിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. ഇതിന് പിന്നില്‍ ക്രിമനല്‍ ഗൂഢാലോചനയുണ്ട്. അതു പുറത്തു കൊണ്ടു വരാനും ശ്രമിക്കുംസുജാ കാര്‍ത്തികയുടെ അടുത്ത സുഹൃത്ത് പറഞ്ഞു. ഒരു മാസികയുണ്ടെങ്കില്‍ എന്തും എഴുതാവുന്നതാണ് സ്ഥിതിയെന്നും അവര്‍ വിശദീകരിക്കുന്നു. ദിലീപിനെതിരായ ഗൂഢാലോചനയാണ് നടക്കുന്നത്. അതിലേക്ക് സുജാ കാര്‍ത്തികയെ പിടിച്ചിടുന്നതില്‍ സിനിമാ ലോകവും പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ പല്ലിശേരിക്കെതിരായ നിയമ നടപടിക്ക് സിനിമാ സംഘടനകളും പിന്തുണ നല്‍കിയേക്കും.

അഭ്രലോകം 473ാം ലക്കത്തില്‍ പല്ലിശ്ശേരി സുജാ കാര്‍ത്തികയെ വെല്ലുവിളിച്ച് എഴുതുന്നത് ചുവടെ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് കൊടുക്കട്ടേ… കോടതിയില്‍ കാണാം

കാര്‍ത്തിക നടി. കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെടുന്ന ദൃശ്യം കണ്ടെന്നു അവരുടെ സുഹൃത്തുക്കളോട് പറഞ്ഞ കാര്യമാണ് ഞാന്‍ എഴുതിയത്. അല്ലാതെ കാര്‍ത്തിക ദൃശ്യം കണ്ടതായി ഞാന്‍ വ്യക്തമാക്കിയിട്ടില്ല. അതിന്റെ പേരില്‍ അവര്‍ മാനനഷ്ടത്തിനു കേസ് കൊടുക്കാന്‍ പോകുകയാണെന്നു പറയപ്പെടുന്നു. കേസ് കൊടുക്കട്ടെ അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ കോടതിയില്‍ പറഞ്ഞോളാം.

കോടതിയില്‍ ചെല്ലുമ്പോള്‍ കാര്‍ത്തികയുടെ സിനിമ ജീവിതത്തിലെ പഴയ കാര്യങ്ങള്‍ ചികഞ്ഞെടുക്കേണ്ടതായി വരും. അതാകട്ടെ രാജസേനന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണിയും പ്രഭുവും അഭിനയിച്ച ‘മലയാളി മാമനു വണക്കം’ എന്ന സിനിമ മുതലുള്ള കാര്യങ്ങള്‍. ആ ചിത്രത്തിലൂടെയാണല്ലോ നായികയായി വന്നത്. തുടര്‍ന്നഭിനയിച്ച സിനിമകളിലെല്ലാം എന്തൊക്കെ സംഭവിച്ചു എന്നു നായിക നടിക്ക് അറിയാമല്ലോ. എനിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിന്റെ ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. അതു കൂടി മനസ്സിലാക്കി കോടതിയില്‍ വരുന്നതാകും നല്ലത്. കേസിന്റെ പുറകെ പോയി കുടുംബ ജീവിതം തകരാതെ നോക്കേണ്ടത് നടിയാണ്.

2002ലാണ് സുജാ കാര്‍ത്തിക നായികയായ ‘മലയാളിമാമന് വണക്കം’ റിലീസ് ചെയ്തത്. രാജസേനന്‍ ആയിരുന്നു സംവിധായകന്‍. ജയറാം,പ്രഭു,കലാഭവന്‍ മണി,ജഗതി ശ്രീകുമാര്‍,റോജ,ശോഭ തുടങ്ങി നിരവധി നടീനടന്മാര്‍ അഭിനയിച്ച സിനിമയാണ് ‘മലയാളിമാമന് വണക്കം’ ആ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ ഒരു പരമ്പരപോലെ വ്യക്തമായിരുന്നു. നായിക എന്ന നിലയില്‍ സുജ കാര്‍ത്തികയ്ക്ക് അംഗീകാരം കിട്ടിയ സിനിമ കൂടിയാണ് രാജസേനന്‍ സിനിമ.

ഈ സ്‌നേഹതീരത്ത് ,ടി.വി.ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം, ജയറാം നായകനായ സല്‍പ്പേര് രാമന്‍കുട്ടി, ദിലീപ്,കാവ്യ അഭിനയിച്ച റണ്‍വേ,പൊന്മുടിപ്പുഴയോരത്ത് കലാഭവന്‍് മണിയുടെ ലോകനാഥന്‍ ഐ.എ.എസ്, ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട്. കാലാഭവന്‍ മണിയുടെ നന്മ, നാദിയ കൊല്ലപ്പെട്ട രാത്രി, കലാഭവന്‍ മണിതുളസീദാസിന്റെ രക്ഷകന്‍, ഇങ്ങനെ ഇരുപതോളം സിനിമകളില്‍ നായികയായും ഉപനായികയായും, ചെറിയ റോളുകളിലും അഭിനയിച്ച നടിയാണ് കാര്‍ത്തിക. വിവാഹശേഷം അഭിനയം നിര്‍ത്തി എന്നാണറിവ്. കേസ് കൊടുക്കുന്നെങ്കില്‍ കോടതിയില്‍ കാണാം. ഒരു പ്രമുഖ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ അച്ഛന്‍ സമ്മതിക്കാതെ വന്നപ്പോള്‍ ക്യാപ്റ്റന്‍ രാജുവിനോട് കാര്‍ത്തിക പറഞ്ഞത് ഓര്‍മ്മയില്ലെ.

Top