ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; പ്രതി പിടിയില്‍

തിരുവനന്തപുരം: പാലോട് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പാങ്ങോട് സ്വദേശി ബാഹുലേയന്‍ ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നന്ദിയോട് ആയിരവില്ലി – ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പിക്കാസ് ഉപയോഗിച്ച് കമ്മിറ്റി ഓഫിസും കാണിക്കവഞ്ചികളും കുത്തിത്തുറന്ന കള്ളന്‍ സ്വര്‍ണവും പണവും കവര്‍ന്നു.

കാണിക്ക വഞ്ചിയില്‍ ഉണ്ടായിരുന്ന നാണയങ്ങളും ക്ഷേത്രത്തിലെ സ്വര്‍ണ്ണ പൊട്ടുകളും ബാഹുലേയന്‍ മോഷ്ടിച്ചു. ക്ഷേത്രത്തിന്റെ പരിസരത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും മുഖം നല്‍കാതെ വിദഗ്ദമായാണ് പ്രതി കവര്‍ച്ച നടത്തിയത്. എന്നാല്‍ സ്റ്റോര്‍ റൂമിനകത്തെ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി. പിടിയിലായ ബാഹുലേയന്‍ നിരവധി മോഷണ കേസിലെ പ്രതിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top