മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തും?; സ്ഥാനമൊഴിഞ്ഞ് പളനിസാമി അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയാകും

ചെന്നൈ:തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം മടങ്ങിയെത്തുമെന്ന് സൂചന . അണ്ണാഡിഎംകെ ലയനത്തില്‍ ഫോര്‍മുല ഉരുത്തിരിഞ്ഞതായി സൂചന. മുന്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി മടക്കി കൊണ്ടുവന്ന് നിലവിലെ മുഖ്യമന്ത്രി പളനിസാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാമെന്ന നിര്‍ദേശമാണ് തത്വത്തില്‍ അംഗീകരിക്കപ്പെട്ടതായുള്ള സൂചന. ശശികലയെ പുറത്താക്കി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ പളനിസാമി പക്ഷത്തിന് എതിര്‍പ്പില്ലെന്നാണ് ചെന്നൈയില്‍ നിന്ന് അറിയുന്നത്.
ഒരു മുതിര്‍ന്ന അണ്ണാഡിഎംകെ നേതാവിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടത്. ലയനത്തിനുള്ള എല്ലാകാര്യങ്ങളിലും ഒത്തുതീര്‍പ്പായെന്നും ഇനി ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള തീയ്യതി നിശ്ചയിച്ചാല്‍ മതിയെന്നുമാണ് അണ്ണാഡിഎംകെ വൃത്തങ്ങള്‍ പറയുന്നത്. ശശികല കുടുംബത്തോടൊപ്പം നിന്ന് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ച് റയ്ഡില്‍ പിടിയിലായ ആരോഗ്യമന്ത്രി സി വിജയഭാസ്‌കറെ ക്യാബിനെറ്റില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. മുന്‍മന്ത്രിയായ എംഎല്‍എ സെന്തില്‍ ബാലാജി തമിഴ്‌നാട് മന്ത്രിസഭയിലേക്ക് എത്തുമെന്നും സൂചനയുണ്ട്.

 

ഭരണം കയ്യിലുള്ളപ്പോള്‍ എന്തിനാണ് പളനിസാമി മുഖ്യമന്ത്രി പദം ഒഴിയേണ്ടതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ നിലനിര്‍ത്തുകയെന്നത് മാത്രമാണ് പളനിസാമി പക്ഷത്തിന്റെ ലക്ഷ്യമെന്നതാണ് ഉത്തരം. 122 എംല്‍മാരാണ് ഭരണപക്ഷത്തുള്ളത്. ആറ് എംഎല്‍എമാര്‍ കൂടി കലഹിച്ചാല്‍ അണ്ണാഡിഎംകെ സര്‍ക്കാര്‍ താഴെ വീഴും. ഡിഎംകെ അവസരം മുതലെടുക്കുകയും ചെയ്യും. ഇതൊഴിവാക്കി മന്ത്രിസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാനാണ് പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവരുന്നതെന്നും വീണ്ടും മുഖ്യമന്ത്രിയാക്കുന്നതെന്നുമാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top