പ്രേമത്തിനു പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍;

പ്രേമത്തിനു പിന്നാലെ പാപനാശവും ഇന്റര്‍നെറ്റില്‍; വ്യാജനിറങ്ങിയത് റിലിസിങ്ങിന്റെ രണ്ടാം ദിവസം; ആശങ്കയോടെ സിനിമാ വ്യവസായം

papa_nashamതിരുവനന്തപുരം: സിനിമാ മേഘലയെ ആശങ്കയിലാഴ്ത്തി വീണ്ടും വ്യാജന്റെ വാഴ്ച്ച.മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ദൃശ്യത്തിന്റെ തമിഴ് റിമേക്കായ പാപാനാശം തിയേറ്ററുകളില്‍ എത്തിയ ഉടനെ തന്നെ ഇന്ററര്‍നെറ്റില്‍ എത്തിയതാണ് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസമാണ് ഒരു തമിഴ് വെബ്‌സൈറ്റില്‍ സിനിമ സബ്‌ടൈറ്റില്‍ സഹിതം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേമത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റിലും സിഡിയിലും പ്രചരിച്ചത് വന്‍ വിവാദം സൃഷ്ടിച്ചതിനു പിന്നാലെയാണ് പാപനാശവും പുറത്തെത്തുന്നത്. സബ്‌ടൈറ്റിലുകള്‍ അടക്കമാണ് ഒരു തമിഴ് സൈറ്റില്‍ പാപനാശം ലഭിച്ചു തുടങ്ങിയത്. 80 കേന്ദ്രങ്ങളിലാണ് പാപനാശം റിലീസ് ചെയ്തിരിക്കുന്നത്

മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് സിനിമ. ജിത്തു ജോസഫിന്റെ ആദ്യ തമിഴ് സംരംഭം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. മലയാളത്തിലെ ദൃശ്യത്തില്‍ നിന്ന് കഥയിലും കഥാപാത്രത്തിലും കാര്യമായ വ്യത്യാസമില്ലെങ്കലും തമിഴ് ശൈലി കൂട്ടി ഇണക്കിയാണ് ചിത്രൊമൊരുക്കിയിരിക്കുന്നത്. കമല്‍ഹാസനൊപ്പം ഗൗതമിയുടെ തിരിച്ചുവരവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് വ്യാപക അംഗീകാരമാണ് ആദ്യ ദിവസങ്ങളില്‍ ലഭിച്ചത്. കമല്‍ഹാസന്റെ അഭിനയവും പ്രശംസ പിടിച്ചു പറ്റി. ഇതിനിടെയാണ് വില്ലനായി വ്യാജനെത്തുന്നത് സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് കേരളത്തിന് പുറത്ത് നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവരം പുറത്തായതോടെ സിനിമ ഇന്റര്‍നെറ്റില്‍ വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ടെന്ന് സംവിധായകനായ ജിത്തു ജോസഫ് പറഞ്ഞു. എന്നാല്‍, ഇപ്പോഴും ചില സൈറ്റുകളില്‍ ലഭിക്കുന്നതായി വിവരം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ അപ്‌ലോഡ് ചെയ്തതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് അപ്പോലോഡ് ചെയ്യപ്പെടുന്നതിനാല്‍ പ്രതികളെ പിടികൂടുക അസാധ്യമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

Top