ഇടുക്കിയിലെ ഏറ്റവും വലിയ കയ്യേറ്റക്കാരന്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയ; തട്ടിപ്പു സംഘത്തിന്റെ വാദങ്ങള്‍ പൊളിഞ്ഞു

ഇടുക്കിയിലെ ഏറ്റവും വലിയ കയ്യേറ്റക്കാരന്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയ; തട്ടിപ്പു സംഘത്തിന്റെ വാദങ്ങള്‍ പൊളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കൈയേറ്റം നടക്കുന്നത് ഇടുക്കിയിലാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. 110 ഹെക്ടര്‍ വനഭൂമി ഇടുക്കിയില്‍ കൈയേറിയിട്ടുണ്ട്. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയയുടെ കൈവശമാണ് ഏറ്റവുമധികം ഭൂമിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി. ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കൂറ്റന്‍ കുരിശു സ്ഥാപിച്ച സൂര്യനെല്ലി വെള്ളൂക്കുന്നേല്‍ ടോം സക്കറിയയും കുടുംബവുമാണ് ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂമി കൈയേറ്റക്കാരെന്ന് വ്യക്തമാക്കുന്ന റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഉടുമ്പന്‍ചോല തഹസില്‍ദാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. 2014 ജൂണ്‍ 26ന് അന്നത്തെ ഇടുക്കി കലക്ടര്‍ക്ക് കൈമാറിയ ഈ റിപ്പോര്‍ട്ടില്‍ ചിന്നക്കനാല്‍ വില്ലേജില്‍ 500 ഏക്കര്‍ ഭൂമിയാണു ടോം സക്കറിയയും കുടുംബവും കൈയേറിയതെന്നും വ്യക്തമാക്കിയിരുന്നു.

Top