ന്യൂഡൽഹി: എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ. ഈ സമ്മേളനകാലത്തേക്കാണ് സസ്പെൻഷൻ നടപടി. പെഗാസസ് വിവാദം, വിവാദ കാർഷിക നിയമങ്ങൾ എന്നിവയ്ക്കെതിരേയായിരുന്നു എംപിമാരുടെ പ്രതിഷേധം. വർഷകാല സമ്മേളനത്തിലെ സഭയിലെ പ്രതിഷേധത്തിൻറെ പേരിലാണ് നടപടിയെടുത്തതെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.
എളമരം കരിം, ബിനോയ് വിശ്വം, ഫുലോ ദേവി നേതം, ഛായ വർമ , റിപുൺ ബോറ, രാജമണി പട്ടീൽ, ഡോല സെൻ, ശാന്ത ഛേത്രി, സയിദ് നാസിർ ഹുസൈൻ, പ്രിയങ്ക ചതുർവേദി, അനിൽ ദേശായ്, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക