ന്യുഡൽഹി :വീണ്ടും മോദിയും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയും അധികാരത്തിൽ എത്തുമെന്ന് പുതിയ സർവേ !എന്നാൽ കഴിഞ്ഞതവണ ലഭിച്ച വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് കിട്ടില്ല ബിജെപിക്ക് രാജ്യത്ത് മൊത്തമായി 212 സീറ്റ് കിട്ടാനാണ് സാധ്യതയെന്ന് സര്‍വ്വെ നടത്തിയ സീ ന്യൂസ് നിരീക്ഷിക്കുന്നു. 2014ല്‍ ലഭിച്ചതിനേക്കാള്‍ 70 സീറ്റില്‍ അധികം കുറവുണ്ടാകും. കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടും. ഇത്തവണ കോണ്‍ഗ്രസിന് 96 സീറ്റ് കിട്ടിയേക്കും.
കഴിഞ്ഞതവണത്തേക്കാള്‍ 52 സീറ്റ് അധികം. തൊഴിലില്ലായ്മ പ്രധാന ചര്‍ച്ച പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുങ്ങുമെങ്കിലും വന്‍ കുതിപ്പിന് കളമൊരുങ്ങില്ല എന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ പ്രധാന ചര്‍ച്ചയാകുമെന്നും യുവജനങ്ങളുടെ നിലപാട് നിര്‍ണായകമാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് കിട്ടില്ലെന്ന് സീ ഗ്രൂപ്പ് നടത്തിയ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഭരണം ലഭിക്കാന്‍ വേണ്ടത് ലോക്‌സഭയില്‍ 272 സീറ്റുകളുടെ പിന്‍ബലമാണ്. എന്നാന്‍ എന്‍ഡിഎയ്ക്ക് 264 സീറ്റുകളാണ് ലഭിക്കുക എന്ന് സര്‍വ്വെയില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മൊത്തം 289 സീറ്റുകള്‍ ലഭിക്കും. എന്നാല്‍ ഇതില്‍ നിന്ന് ചില കക്ഷികള്‍ മറുകണ്ടം ചാടാന്‍ സാധ്യത ഏറെയാണ്. ബിജെപി ഈ വഴിയില്‍ അധികാരം നിലനിര്‍ത്തുമോ എന്ന് പറയാന്‍ സാധിക്കില്ല.
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് തൂത്തുവാരും. 13 മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. ഇതില്‍ 10 സീറ്റുകള്‍ കോണ്‍ഗ്രസിന് സ്വന്തമാകും. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. ഛത്തീസ്ഗഡില്‍ 7 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കും. ബിജെപിക്ക് നാല് സീറ്റും.
2014ല്‍ നേടിയ തിളക്കമാര്‍ന്ന വിജയം ബിജെപിക്കും എന്‍ഡിഎക്കും ലഭിക്കില്ലെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു.എന്‍ഡിഎയ്ക്ക് 264 സീറ്റ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 264 സീറ്റാണ് ലഭിക്കുകയെന്ന് സര്‍വ്വെ ഫലം പറയുന്നു. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 282 സീറ്റ് ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് മൊത്തം 336 സീറ്റും. ബിജെപിക്ക് സ്വന്തമായി രാജ്യം ഭരിക്കാനുള്ള സീറ്റുകള്‍ കഴിഞ്ഞ തവണ ലഭിച്ചിരുന്നു.
എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സ്ഥിതിഗതികള്‍ മാറും. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. 543 അംഗ ലോക്‌സഭയില്‍ 264 സീറ്റാണ് ലഭിക്കുക. യുപിഎ സഖ്യത്തിന് 165 സീറ്റ് കിട്ടാനാണ് സാധ്യത. മറ്റു പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാംകൂടി 114 സീറ്റ് ലഭിച്ചേക്കുമെന്നും സര്‍വ്വെയില്‍ പറയുന്നു. ഉത്തരേന്ത്യയില്‍ നിന്നാണ് ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളില്‍ കൂടുതല്‍. ഉത്തര്‍ പ്രദേശില്‍ നിന്നാണ് കൂടുതല്‍ സീറ്റ് ലഭിക്കുക. 50 സീറ്റ് യുപിയില്‍ നിന്ന് ബിജെപിക്ക് ലഭിച്ചേക്കും. എന്നാല്‍ കഴിഞ്ഞ തവണ 71 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്‍ഡിഎയ്ക്ക് മൊത്തത്തില്‍ 73 സീറ്റാണ് യുപിയില്‍ നിന്ന് 2014ല്‍ ലഭിച്ചത്. ബിഹാര്‍, ഗുജറാത്ത് ബിജെപിക്കൊപ്പം ബിഹാറില്‍ നിന്ന് എന്‍ഡിഎക്ക് 28 സീറ്റ് കിട്ടും. മഹാരാഷ്ട്രയില്‍ നിന്ന് 30 സീറ്റ് ലഭിച്ചേക്കും. ഗുജറാത്തില്‍ നിന്ന് 24 സീറ്റ് കിട്ടുമെന്നും സര്‍വ്വെയില്‍ പറയുന്നു.
ബിഹാറില്‍ ജെഡിയു, എല്‍ജെപി എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന ബിജെപിക്കൊപ്പമുണ്ട്. നിലവില്‍ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക്് കാര്യമായ മുന്നേറ്റം സാധ്യമല്ല. പഞ്ചാബ്, കര്‍ണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മിക്ക സീറ്റുകളും കോണ്‍ഗ്രസിന് തന്നെ ലഭിക്കുമെന്നും സര്‍വ്വെയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഉത്തര്‍ പ്രദശില്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് മികച്ച മുന്നേറ്റം സാധ്യമല്ലെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന് 25 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റുമാണ് ലഭിക്കാന്‍ സാധ്യതയെന്ന സീ ന്യൂസ് സര്‍വെയില്‍ പറയുന്നു. യുപി, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കും.
മഹാരാഷ്ട്രയില്‍ മൊത്തം 48 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ എന്‍ഡിഎക്ക് 30 സീറ്റ് ലഭിക്കും. യുപിഎക്ക് 17 സീറ്റുകളും ലഭിക്കും. ബിഹാറില്‍ എന്‍ഡിഎക്ക് 28 സീറ്റ് കിട്ടും. യുപിഎക്ക് 10 സീറ്റുകളും ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സഖ്യം 20 സീറ്റ് നേടും. ബിജെപി എട്ട് സീറ്റില്‍ ഒതുങ്ങും. ഗുജറാത്ത്, ജാര്‍ഖണ്ഡ് ഗുജറാത്തില്‍ ബിജെപി പഴയ പ്രതാപം നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ പറയുന്നത്. ഗുജറാത്തില്‍ 26 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 24ഉം ബിജെപി സ്വന്തമാക്കുമത്രെ. രണ്ടെണ്ണം കോണ്‍ഗ്രസിന് ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു. ജാര്‍ഖണ്ഡിലെ 14 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും തുല്യമായി ലഭിക്കും.