ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി :തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

ന്യുഡൽഹി:അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു. ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ പറഞ്ഞു. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സുതാര്യമായ തെരഞ്ഞെടുപ്പാണ് ലക്ഷ്യംവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധിയുടെ ജനാധിപത്യ ഭരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉദ്ദരിച്ചാണ് സുനില്‍ അറോറ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടന്നത്. രാജ്യത്ത് 90 കോടി വോട്ടര്‍മാരുണ്ടെന്നും ഇതില്‍ എട്ട് കോടി 40 ലക്ഷം പേര്‍ പുതിയ വോട്ടര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 1950 ആണ് നമ്പര്‍. വോട്ടര്‍മാര്‍ക്കുള്ള സൗകര്യങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ ഒരുക്കണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top