പാര്‍വ്വതി കട്ടകലിപ്പില്‍; എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്; മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ടതില്ല

പാര്‍വ്വതിയുടെ പ്രതിഫലത്തെ ചൊല്ലി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതില്‍ കട്ട കലിപ്പാണ് മലയാളികളുടെ പ്രിയതാരം. തന്റെ പേരില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വ്വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തകള്‍. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിയാണു പാര്‍വതിയാണെന്നും ടേക്ക് ഓഫ് സിനിമയ്ക്ക് 35 ലക്ഷമായിരുന്നു പ്രതിഫലമെന്നും വാര്‍ത്തയില്‍ പറയുന്നു. തുടര്‍ച്ചയായി ഉണ്ടായ വിജയത്തെ തുടര്‍ന്നു നടി ഇത് ഒരു കോടി രൂപയായി ഉയര്‍ത്തി എന്നായിരുന്നു വാര്‍ത്തയുടെ അവസാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല ഓണ്‍ലൈന്‍ സൈറ്റുകളും വാര്‍ത്തയുടെ നിജസ്ഥിതി തിരയാതെ വാര്‍ത്ത പടച്ചുവിട്ടു. അവസാനം ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പാര്‍വതി തന്നെ രംഗത്തെത്തി.

ഇതുവരെ ഒരു മാധ്യമത്തിനും തന്റെ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അങ്ങനെ ചോദിച്ച് തന്നെ ആരും വിളിച്ചിട്ടില്ലെന്നും പാര്‍വതി പറയുന്നു. എന്നിട്ടും ചില മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് തന്നോട് ചോദിക്കാതെ വാര്‍ത്ത കൊടുത്തെന്നും പാര്‍വതി വ്യക്താക്കി.

‘യാതൊരു വിവരങ്ങളും അന്വേഷിക്കാതെയാണ് ഇവര്‍ വാര്‍ത്ത കൊടുക്കുന്നത്. ഇതാണോ മാധ്യമധര്‍മം. എവിടെ നിന്നോ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് വാര്‍ത്തകള്‍ സ്വയം ഉണ്ടാക്കുകയാണ്. എന്റെ പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇവിടെ ഞാനും എന്റെ നിര്‍മാതാവും ഉണ്ട്. അല്ലാതെ മറ്റൊരാളും ഇതില്‍ ഇടപെടാന്‍ വരേണ്ടതില്ല. ദയവ് ചെയ്ത് എന്നെക്കുറിച്ച് വന്ന വ്യാജവാര്‍ത്തകള്‍ പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ഒരുപാട് വിഷമമുണ്ട്.പാര്‍വതി പറഞ്ഞു.

Top