ബാബാ രാംദേവ് ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച രക്ത ചന്ദനത്തടികള്‍ പിടികൂടി; പതഞ്ജലി ജീവനക്കാരന്റെ പാസ്‌പോര്‍ട്ടും രേഖകളും പിടിച്ചെടുത്തു

ന്യൂഡല്‍ഹി: യോഗ നടത്തി ബിസിനസ്സിലേക്ക് തിരിഞ്ഞ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ചൈനയിലേക്ക് കടത്താനായി കൊണ്ടുവന്ന രക്ത ചന്ദനത്തടികള്‍ പിടികൂടി. 50 ടണ്ണിലേറെ രക്ത ചന്ദനം ആണ് കടത്താന്‍ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി.ആര്‍.ഐ) ഇത് പിടികൂടിയത്. ഇതിനെതിരെ ബാബ രാംദേവ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായാണ് രക്തചന്ദന തടികള്‍ പിടികൂടിയത്. പതഞ്ജലിയിലെ ജീവനക്കാരന്റെ പാസ്പോര്‍ട്ടും മറ്റു രേഖകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഗ്രേഡ് സി വിഭാഗത്തില്‍ പെട്ട രക്തചന്ദനം കടത്താനുള്ള അനുമതിയാണ് പതഞ്ജലിയ്ക്കുള്ളത്. എന്നാല്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാനായി പതഞ്ജലി കൊണ്ടുവന്നത് ഗ്രേഡ് എ, ബി വിഭാഗത്തില്‍ പെട്ട ചന്ദനതടികള്‍ ഉള്‍പ്പെടെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ തങ്ങള്‍ നിയമപരമായാണ് ചന്ദനം കയറ്റുമതി ചെയ്യുന്നതെന്ന് പതഞ്ജലി പ്രതികരിച്ചു.

‘ആന്ധ്രാപ്രദേശ് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനില്‍ (ലിമിറ്റഡ്) നിന്നാണ് കയറ്റുമതിയ്ക്കായി രക്തചന്ദനതടികള്‍ വാങ്ങിയത്. ഞങ്ങള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. രാജ്യത്തെ നിയമപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.’ -പതഞ്ജലി വക്താവ് ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. എതിരാളികളുടെ കുപ്രചരണത്തിന്റെ ഇരയാണ് പതഞ്ജലിയെന്നും ഇ-മെയിലില്‍ പറയുന്നു.

രക്തചന്ദന തടികള്‍ വിട്ടുകെട്ടണമെന്ന് ഡി.ആര്‍.ഐയോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ ഏപ്രില്‍ 18-ന് വാദം കേള്‍ക്കുമെന്ന് ദല്‍ഹി ഹൈക്കോടതി അറിയിച്ചു.

Top