വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് പുറത്തിറക്കി പതഞ്ജലി

വാട്‌സാപ്പിനെ വെല്ലാൻ ‘കിംഭോ’ ആപ്പ് അവതരിപ്പിച്ച് പതഞ്ജലി. സ്വദേശി സമൃദ്ധി സിം കാർഡുകൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് സ്വദേശി മെസേജിംഗ് ആപ്പുമായി ബാബാ രാംദേവിന്റെ വരവ്. ഹൗ ആർ യൂ’ എന്ന ഇംഗ്ലീഷ് വാചകത്തിന്റെ സംസ്‌കൃത പരിഭാഷയാണ് ‘കിം ഭോ’ എന്നത്. വാട്‌സ് ആപ് പോലെ തന്നെ മെസേജുകളയയ്ക്കാമെന്നതിനു പുറമേ സെലിബ്രിറ്റികളെ ഫോളോ ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. വീഡിയോ കോളിംഗ്, ഓഡിയോ ഷെയറിംഗ്,ഫോട്ടോകളും വീഡിയോകളും അയയ്ക്കാനുള്ള സൗകര്യം എന്നിവയെല്ലാം ‘കിംഭോ’ ആപ്പിലുണ്ട്.

Top