പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ തന്നെയാണെന്ന് ഉറപ്പിച്ച് കൂടുതല്‍ തെളിവുകള്‍. തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്കു കൈമാറി. ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടന്ന് വെളിപ്പെടുത്തുന്ന രേഖകളാണ് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) ക്ക് അമേരിക്ക കൈമാറിയത്.
ജെയ്ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാല് കൂട്ടാളികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്ള നാസ്സിര്‍ ഹുസൈന്‍, ഗുജ്രന്‍വാസല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഉമര്‍ ഫറൂഖ്, അബദുള്‍ ഖയും എന്നിവരുമായി കാഷിഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ വിവരങ്ങളാണ് രേഖകളിലുള്ളത്.
പഞ്ചാബില്‍ കടന്നതിന് ശേഷം ഭീകരര്‍ പോലീസ് സൂപ്രണ്ടായ സല്‍വീന്ദര്‍ സിങ്ങിനെ ആക്രമിച്ചതിന് ശേഷം ബന്ധപ്പെട്ടതും കാഷിഫ് ജാനിനേയായിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക്, വാട്സാപ് വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍പരിശോധിച്ച് വരികയാണ്.