പഠാന്‍കോട്ട് ആക്രമണത്തിന് തെളിവെടുക്കാന്‍ ഇന്ത്യയെ പാക്കിസ്ഥാനില്‍ അനുവദിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി : പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ തെളിവെടുപ്പിന് എന്‍ഐഎ യെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചേക്കുമെന്ന സൂചന പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പഠാന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യത്തിന് അവസരമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ഥന നടത്തുകയും ചെയ്താല്‍ ഞങ്ങള്‍ അത് പരിഗണിക്കുമെന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സര്‍താജ് പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണെന്നാണ് പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് മുന്‍പ് പറഞ്ഞത്. എന്നാല്‍ ‘മരവിപ്പിച്ച’ എന്നതിന് റദ്ദാക്കിയെന്നോ ഇനി നടക്കില്ല എന്നോ അര്‍ഥം കല്‍പ്പിക്കേണ്ടതില്ലെന്നും ഇന്ത്യ–പാക്ക് ചര്‍ച്ച ഉടന്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സര്‍താജ് അസീസ് പറഞ്ഞു.ഇരു രാജ്യങ്ങളുടെയും സമാധാന ചര്‍ച്ചകള്‍ മരവിപ്പിച്ച നിലയിലാണെന്ന് കഴിഞ്ഞദിവസം പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞിരുന്നു. എന്നാല്‍, ചര്‍ച്ച റദ്ദാക്കിയെന്നോ ഉപേക്ഷിച്ചെന്നോ അല്ല അദ്ദേഹം അര്‍ഥമാക്കിയതെന്നും വൈകാതെ ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സര്‍താജ് അസീസ് പറഞ്ഞു.

Top