മുംബൈ: ലോകമെമ്പാടുമുള്ള നല്ല മനുഷ്യരും വ്യവസായികളും രാജ്യങ്ങളും പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ ധനസഹായവുമായി രംഗതെത്തുമ്പോള്‍ പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ നല്‍കിയത് കേവലം 10000 രൂപ. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ട്വീറ്റ് ചെയ്യുകയും ചെയ്തു വിജയ് ശേഖര്‍.
ഇതോടെ കടുത്ത പരിഹാസവും വിമര്‍ശനവുമാണ് വിജയ് ശേകര്‍ ട്വിറ്ററില്‍ നേരിടുന്നത്. കേവലം 10000 രൂപ നല്‍കി പേടിഎം വഴി പണം നല്‍കി കേരളത്തെ സഹായിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ് വിജയ് ശേഖര്‍ ചെയ്തത്.
ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പേടിഎംലൂടെ നല്‍കിയപ്പോള്‍ ഏതാണ്ട് 3 കോടി രൂപയാണ് പേടിഎംന് ലഭിച്ചത്. വിദ്യാഭ്യാസം തുടരുന്നതിന് വേണ്ടി മീന്‍ വില്‍ക്കേണ്ടി വന്ന ഹനാന്‍ നല്‍കിയത് 1.50 ലക്ഷം രൂപയാണ്.