കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതര്‍

കൊച്ചി: കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. ഉച്ചയ്ക്ക് 2.10 ഓടെയാണ് സജിത ജാബില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ സജിത ജാബിലിനെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്.

ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയാിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാരിുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് മസ്ജിദില്‍ കുടുങ്ങിയ യുവതിക്ക് രക്തസ്രാവം തുടങ്ങിയിരുന്നു. തുടര്‍ന്ന് യുവതിയെ പെട്ടെന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top