കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ വിധി പ്രഖ്യാപിച്ച സുപ്രീം കോടതിയെ ചോദ്യം ചെയ്ത് പിസി ജോര്‍ജ് എംഎല്‍എ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടല്ലോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന്, സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത് ? എന്നാണ് പിസി ജോര്‍ജ് മറു ചോദ്യം ചോദിച്ചത്.
ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്കെന്ത് അവകാശമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ മറ്റൊരു ചോദ്യം. ശബരിമല പ്രശ്‌നത്തെകുറിച്ച് ചോദിച്ച റിപ്പബ്ലിക്ക് ചാനലിലെ റിപ്പോര്‍ട്ടറോടാണ് പി.സി.ജോര്‍ജ് മറു ചോദ്യങ്ങള്‍ ചോദിച്ചത്.
വിശ്വാസം പ്രധാനമാണ് അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ല. പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്പര്യമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. ആദ്യം ഇംഗ്ലീഷില്‍ സംസാരിച്ച് തുടങ്ങിയ പി.സി താന്‍ ഇനി മലയാളത്തില്‍ സംസാരിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് സംസാരം ആരംഭിച്ചത്.
പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അയ്യപ്പന്‍ സ്വീകരിക്കില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വേണ്ടെന്നാണ് അയ്യപ്പന്‍ പറയുന്നത്. പിന്നെന്തിനാണ് ഇവര്‍ അങ്ങോട്ട് ചെല്ലുന്നതെന്നായിരുന്നു പി.സി.ജോര്‍ജിന്റെ ചോദ്യം.