വിഎസ് അച്യുതാനന്ദന് ഹസ്തദാനം നല്‍കി പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ഇരിപ്പിടത്തില്‍ കയറി

05tv_pc_george

തിരുവനന്തപുരം: സ്വതന്ത്ര്യ എംഎല്‍എയായി പിസി ജോര്‍ജ്ജ് സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭയില്‍ സരൗരവം ദൈവനാമത്തിലാണ് പിസി ജോര്‍ജ്ജിന്റെ സത്യപ്രതിജ്ഞ. നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത 140 എംഎല്‍എമാരില്‍ 44 പേരും പുതുമുഖങ്ങളാണ്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം വിഎസ് അച്യുതാന്ദന്‍ അടക്കമുളള ഇടതുപക്ഷ നേതാക്കള്‍ക്ക് ഹസ്തദാനം നല്‍കിയാണ് ഇരിപ്പിടത്തിലേക്ക് ജോര്‍ജ് മടങ്ങിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് വെളളിയാഴ്ചയാണ് നടക്കുക. കുന്നത്തുനാട്ടില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പി ശ്രീരമാകൃഷ്ണനെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി നാമനിര്‍ദേശം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top