മുഖ്യമന്ത്രി​െയ തള്ളി സി.പി.ഐ.എം.എം. മണിക്കും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ മുഖ്യമന്ത്രിയെ തള്ളി സി.പി.െഎ സംസ്ഥാന നേതൃത്വം. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയില്‍ മന്ത്രി എം.എം. മണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെനയും റവന്യൂ ഉദ്യോഗസ്ഥരെയും പ്രശംസിച്ച് പ്രസ്താവന ഇറക്കിയ നിര്‍വാഹക സമിതി അതേസമയം മുഖ്യമന്ത്രിയെക്കുറിച്ച് നിശ്ശബ്ദത പുലര്‍ത്തുകയും ചെയ്തു.

എല്‍.ഡി.എഫ് സര്‍ക്കാറില്‍ മുഖ്യമന്ത്രി ഒറ്റയാന്‍ നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നടപടികള്‍ സര്‍ക്കാറിെന്‍റ നിറം കെടുത്തുന്നതാണ്. പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി കോട്ടയത്ത് പരസ്യമായി പ്രസംഗിക്കുന്നതുവരെ വിവാദമില്ലായിരുന്നു. മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചപ്പോഴാണ് വിവാദം ഉണ്ടാവുന്നത്. അത് അനാവശ്യമായ നടപടിയായിരുെന്നന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. കൈയേറ്റം ഒഴിപ്പിക്കണമെന്ന എല്‍.ഡി.എഫ് തീരുമാനം അതുപോെല നടപ്പാക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം കൊടുക്കണം, കൈയേറ്റം പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് മുന്നണി തീരുമാനം. ഇത് തുടരണം. യോഗത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് എടുത്ത നടപടികള്‍ വിശദീകരിച്ചു.‘പലതിെന്‍റയും മറപറ്റി തടിച്ചുകൊഴുത്ത കൈയേറ്റ മാഫിയ സംഘത്തിന് മുന്നില്‍ എല്ലാവരും മുട്ടുമടക്കിയപ്പോള്‍ സധൈര്യം അതിനെ നേരിട്ട് സര്‍ക്കാറും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും തങ്ങളില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഭീഷണികള്‍ക്കും വെല്ലുവിളികള്‍ക്കും മുന്നില്‍ മുട്ടുമടക്കാതെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്ത മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരുടെ ആത്മാര്‍ഥതയെയും ധീരതയെയും അഭിനന്ദിക്കുന്നു’വെന്നും നിര്‍വാഹക സമിതി പ്രസ്താവിച്ചു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ട് പോകണമെന്നും നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.

Top