5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ എം.എൽ.എയ്ക്കെതിരെ സിപിഐ നടപടി

5.25 കോടി രൂപ മുടക്കി ആശുപത്രിവാങ്ങിയ ജി.എസ് ജയലാല്‍ എം.എല്‍.എയ്ക്കെതിരെ സി.പി.ഐ നടപടി. ജയലാല്‍ പ്രസിഡണ്ടായ സൊസൈറ്റി ആശുപത്രി വാങ്ങിയ സംഭവത്തിലാണ് നടപടി.

പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ജയലാലിനെ ഒഴിവാക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന കൗണ്‍സിലിന് ശേഷം നടപടി പരസ്യമായി പ്രഖ്യാപിക്കും.

സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്. ജയലാല്‍ പ്രസിഡണ്ടായ സ്വാന്ത്വനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ആശുപത്രി വാങ്ങിയത്.

Top