
കോട്ടയം: പിസി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും രൂക്ഷ ആരോപണവുമായി യൂത്ത് ഫ്രണ്ട് രംഗത്ത്.ദിലീപിന്റെ പി ആര്‍ വര്‍ക്ക് ഏറ്റെടുത്തേക്കുന്നത് പിസി ജോര്‍ജ് എന്ന് യൂത്ത് ഫ്രണ്ട് ആരോപിച്ച് . പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജിനും നടന്‍ ദിലീപുമായുളള റിയല്‍ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് ഫ്രണ്ട് എം. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍. പിസി ജോര്‍ജ് ദിലീപിനെ ന്യായീകരിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പതിവ് അഴിമതി വിരുദ്ധ സ്ത്രീപീഡകരോടുളള സമീപനത്തില്‍ നിന്നും ഇപ്പോള്‍ ജോര്‍ജ് മാറാന്‍ കാരണമെന്തെന്നത് ദൂരുഹമാണെന്ന് സജി ആരോപിച്ചു.
ആരോപണ വിധേയനെ ജയിലിടയ്ക്കണമെന്നാണ് എന്നും ജോര്‍ജ് ആവശ്യപ്പെടാറ്. ഇവിടെ ദിലീപിനെതിരെ മാധ്യമ വിചാരണ പാടില്ലെന്നാണ് ആവശ്യപ്പെടുന്നത്. കെഎം മാണിക്കെതിരെ ബാര്‍ക്കോഴ കേസ് ഉയര്‍ത്തിയപ്പോഴും പി.ജെ ജോസഫിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും ജോര്‍ജ് ആരോപണങ്ങളുടെ നേതൃനിരയിലായിരുന്നു.പിസി ജോര്‍ജ് ദിലീപ് രാഷ്ട്രീയ സിനിമാ മാഫിയാ ബന്ധം ദുരൂഹമാണ്. നടന്‍ ജഗതി ശ്രീകുമാറിന്റെ അപകടത്തിലെ ദുരൂഹതയും കലാഭവന്‍ മണിയുടെയും ശ്രീനാഥിന്റെയും മരണത്തെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു.വോട്ടര്‍മാര്‍ക്കെതിരെ തോക്കെടുക്കുകയും പാവപ്പെട്ട നിയമസഭാ കാന്റീന്‍ ജീവനക്കാരന്റെ കരണത്തടിയ്ക്കുകയും ചെയ്ത ജോര്‍ജിന്റെ പാര്‍ട്ടിയുടെ പേര് ജനദ്രോഹപക്ഷം എന്നാക്കണമെന്നും യൂത്ത്ഫ്രണ്ട് എം ആവശ്യപ്പെട്ടു.