ലൂസി സാത്താന്‍ സേവയുടെ ആള്‍; തൃപ്തി ദേശായിയുടെ സൂക്കേട് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ട് -സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി പി.സി ജോര്‍ജ്

കോട്ടയം:സിസ്റ്റര്‍ ലൂസി സാത്താന്‍ സേവയുടെ ആളാണെന്നും ബിന്ദു അമ്മിണി ചാനലില്‍ മുഖം കാണിക്കാനുള്ള കോപ്രായങ്ങളാണ് കാണിക്കുന്നതെന്നും പി.സി ജോര്‍ജ് കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃപ്തി ദേശായിക്ക് സൂക്കേടാണെന്നും അത് തീര്‍ക്കാന്‍ കഴിയുന്നവര്‍ അവിടെ തന്നെയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍, കള്ള കച്ചവടമാണ് ഇവര്‍ നടത്തുന്നത് ലൂസിയുടെ ചിത്രങ്ങളടങ്ങിയ വലിയ ബോര്‍ഡുകള്‍ വിവിധ നഗരങ്ങളില്‍ വയ്ക്കുന്നു. ഇതിന് എവിടെ നിന്നാണ് പണം എന്നും ജോര്‍ജ് ചോദിച്ചു.ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാണ്, ഇത്തരത്തില്‍ ആക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട 6 കേസുകള്‍ തനിക്കെതിരെ നിലനില്‍ക്കുന്നതായും അതുകൊണ്ട് മാത്രം കൂടുതലൊന്നും പറയുന്നില്ല എന്നും ജോര്‍ജ്ജ് പറഞ്ഞു. സിസ്റ്റര്‍ ലുസി കളപ്പുരയ്ക്കല്‍, ബിന്ദു അമ്മിണി, തൃപ്തി ദേശായി തുടങ്ങിയവര്‍ക്കെതിരെയായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.ബോംബേന്ന് ചാടി വരുന്നവള്‍ക്ക് സൂക്കേടാണെന്നും അത് തീര്‍ക്കാന്‍ കഴിവുള്ളവര്‍ അവിടെതന്നെയുണ്ടെന്നുമാണ് തൃപ്തി ദേശായിയെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞത്.

അതേസമയം തനിക്കെതിരെ കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യങ്ങലുമായി ചിലർ വരുന്നു . എല്ലാം സഭയുടെ പിന്തുണയോടെ എന്നും ഭീഷണിയുണ്ടെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു . വൈദീകരുടെ മഠത്തിലെ കന്യാസ്ത്രീകളുമായിട്ടുള്ള അവിതത്തെക്കുറിച്ച് ‘കർത്താവിന്റെ നാമത്തിൽ’ എന്ന പേരിൽ സിസ്റ്റർ ലൂസി കളപ്പുര പുരസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതിഷേധവും രൂക്ഷമാകുന്നു. തനിക്കെതിരായ പ്രതിഷേധങ്ങൾ ഭീഷണിയുടെ സ്വരത്തിലുളളതാണെന്ന് സിസ്റ്റർ ലൂസി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധ പ്രകടനത്തില്‍ തന്നെ അപമാനിക്കുന്ന തരത്തിലാണ് മുദ്രാവാക്യം വിളിച്ചതെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുന്നു. സഭയുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേർക്കുന്നു. ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ആത്മകഥ വിവാദമായതിന് പിന്നാലെയാണ് സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന വയനാട് കാരയ്ക്കാമല എഫ്‌സിസി മഠത്തിലേക്ക് ഒരുകൂട്ടം ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനത്തിൽ നാൽപ്പതോളം പേർ പങ്കെടുത്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നാണ് സിസ്റ്റർ ലൂസി കളപ്പുര പുസ്തകത്തിലൂടെ തുറന്ന് പറഞ്ഞത്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂർ കേസിലെ പ്രതി ഫാദർ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്കത്തിൽ പ്രതിപാദിക്കുന്നുണ്ട്. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കാര്യവും ‘കര്‍ത്താവിന്റെ നാമത്തിൽ’ എന്ന് പേരിട്ട് ആത്മകഥയിൽ സിസ്റ്റർ ലൂസി കളപ്പുര എഴുതിയിരുന്നു. അതേസമയം പുസ്തകത്തിന്‍റെ അച്ചടിയും വിതരണവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ വൈദികർക്കും കന്യാസ്ത്രീകൾക്കും മാനക്കേട് ഉണ്ടാക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നത്.

Top