ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിൽ കറിവെക്കുമെന്ന വെല്ലുവിളി അവസാനിപ്പിച്ചു.ഫിറോസിന്റേത് തു പ്പൽ ബിരിയാണി മറക്കാനുള്ള തന്ത്രമെന്ന് ആരോപണം.

തിരുവനന്തപുരം: ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിലിനെ കൊള്ളുക എന്ന ലക്‌ഷ്യം ആയിരുന്നില്ല ഇന്ത്യ വിരുദ്ധ നീക്കം സജീവമാകാനുള്ള തന്ത്രമായിരുന്നു ഫിറോസിന്റേത് എന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു .ആ ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് പുതിയ നീക്കത്തിന്റെ അവസാനവും .യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് മയിലിനെ കറിവെക്കാൻ പോകുന്നുവെന്ന് ഫിറോസ് പറഞ്ഞത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയെ ലോകത്ത് എവിടെ ചെന്നാലും ഉപദ്രവിക്കുന്നത് ശരിയല്ല എന്നാണ് ആളുകൾ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മയിലിനെയല്ല ഇറച്ചിക്കറിയാണ് വെക്കുന്നത് എന്ന് അറിയിച്ചുകൊണ്ട് ഫിറോസ് രംഗത്തെത്തിയത്.

20000 രൂപ നല്‍കി വാങ്ങിയ മയിലിനെ പാലസിന് കൈമാറി. പകരം കോഴിക്കറി വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”മയിലിനെ ആരെങ്കിലും കറി വെക്കുമോ. മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള പക്ഷിയാണത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല”-ഫിറോസ് പറയുന്നു. മയിലിനെ കറിവെക്കാന്‍ ഫിറോസ് ദുബൈയില്‍ പോയതുമുതല്‍ വിവാദമായിരുന്നു. സോഷ്യല്‍മീഡിയയിലായിരുന്നു ചര്‍ച്ച ഏറെ. ദേശീയപക്ഷിയായ മയിലിനെ കറിവെക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ദുബൈയിലെത്തിയ ഫിറോസ് വലിയ തുക നല്‍കി മയിലിനെ വാങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് കുറ്റകരമാണ്.

ഏറെ കാഴ്ചക്കാരും ആരാധകരമുള്ള ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണത്തിലെ വൈവിധ്യമാണ് പ്രത്യേകത. അങ്ങനെയാണ് മയില്‍ കറിയില്‍ എത്തിയത്. ഇന്ത്യയില്‍ നിയമവിധേയമല്ലാത്തിനാലാണ് അദ്ദേഹം മയില്‍കറി വെക്കാനായി ദുബൈയിലേക്ക് പോയത്. എന്നാല്‍, മയിലിനെ കറി വെച്ചാല്‍ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വരെ ഭീഷണിയുയര്‍ന്നു.

മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണെന്നൊക്കെയുള്ള തരത്തിലായിരുന്നു വിമർശനങ്ങൾ. ഫിറോസ് നിങ്ങൾ എവിടെ പോയാലും ഒരു ഇന്ത്യൻ ആണെന്ന് മറക്കരുത്. ഇത് പാടില്ല.. ചെയ്യരുത്. ചെയ്താൽ ദുഖിക്കേണ്ടി വരും തുടങ്ങിയ കമന്റുകളും ഉണ്ടായിരുന്നു.പ്രകോപന കമന്റുകളും ഭീഷണികളും നിറഞ്ഞെങ്കിലും ഇതിനോടൊന്നും പ്രതികരിക്കാൻ ഫിറോസ് തയ്യാറായിരുന്നില്ല. മാത്രമല്ല വിമർശനങ്ങളെല്ലാം തള്ളിക്കൊണ്ടുള്ള മറ്റൊരു വീഡിയോയും ഫിറോസ് പിന്നാലെ പങ്കുചവെച്ചു.അതിൽ മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെയായിരുന്നു ഫിറോസ് പറഞ്ഞിരുന്നത്

മയിലിന്റെ വില തൂക്കം എന്നിവയെ കുറിച്ചെല്ലാം പറയുന്ന വീഡിയോയിൽ മയിലിനെ കറി വെയ്ക്കണോ അതോ ഗ്രില്ല് ചെയ്യണോ എന്നെക്കെയും ഫിറോസ് പറഞ്ഞിരുന്നു.എന്നാൽ ഏറ്റവും ഒടുവിലായി പങ്കുവെച്ച വീഡിയോയിൽ വമ്പൻ ട്വിസ്റ്റാണ് സംഭവിച്ചിരിക്കുന്നത്. മയിലിന് പകരം കോഴിക്കറിയാണ് ഫിറോസ് തയ്യാറാക്കിയിരിക്കുന്നത്.ആരും മയിലിനെ ഉപദ്രവിക്കരുത്. ഇവിടെ വന്നപ്പോ കിട്ടിയത് മയിലിനെ പിടിക്കാനുള്ള ഭാഗ്യമാണ്. കാരണം നമ്മുടെ നാട്ടിൽ ഇതിനെ പിടിക്കാനോ തൊടാനോ പാടില്ല. 20,000 രൂപ കൊടുത്താണ് ഈ മയിലിനെ വാങ്ങിയത്. നാല് കിലോ തൂക്കമുള്ള ചെറിയ മയിലാണ്. ഇത് ഒരു പാലസിന് ഗിഫ്റ്റ് കൊടുക്കാനാണ് തീരുമാനം.

Top