വയലിലെ നെല്ല് ഭക്ഷിച്ച മയിലുകള്‍ കൂട്ടത്തോടെ ചത്തു; നെല്ലില്‍ തളിച്ച കീടനാശിനിയാണ് കാരണമെന്ന് സംശയം

വയലില്‍ നിന്ന് നെല്ല് കഴിച്ച 47 മയിലുകള്‍ കൂട്ടത്തോടെ ചത്തു. തമിഴ്‌നാട് മധുരയിലാണ് സംഭവം. വിഷം കലര്‍ന്ന നെല്ല് കഴിച്ചതിനാലാണ് മയിലുകള്‍ ചാകാന്‍ കാരണമെന്ന സംശയത്തില്‍ വനം വകുപ്പ്. കീടങ്ങളെ കൊല്ലുന്നതിനായി കര്‍ഷകര്‍ നെല്‍ച്ചെടികളില്‍ കീടനാശിനികള്‍ തളിക്കുന്നത് പതിവാണ്.

കര്‍ഷകര്‍ തളിച്ച വിഷം കലര്‍ന്ന നെല്ലുകളായിരിക്കാം മയിലുകള്‍ കഴിച്ചതെന്നാണ് അധികൃതരുടെ സംശയം. വലിയ അളവില്‍ കീടനാശിനികള്‍ തളിക്കുന്നെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചത്ത മയിലുകളെ പോസ്റ്റുമോര്‍ട്ടം ചെയ്താലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കുകയുള്ളുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. മയിലുകളെ കൊല്ലുന്നത് 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന കുറ്റമാണ്.

Top