ബിഗ്‌ ബോസ്: കളി കാര്യമാകുന്നു; പേളിയുടെ പ്രണയത്തെ സ്വീകരിക്കാതെ അച്ഛന്‍; ബന്ധം തകര്‍ന്നെന്ന് ശ്രീനിഷിന്റെ കാമുകി

വെറുമൊരു ഷോയില്‍ നിന്നും റിയാലിറ്റിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് ഏഷ്യാനെറ്റില്‍ സംപ്രകേഷണം ചെയ്യുന്ന ബിഗ് ബോസ്. ബിഗ് ബോസിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം പേളിമാണി ശ്രീനിഷ് പ്രണയമാണ്. ഒരു രാത്രിയില്‍ ഇരുട്ടത്ത് പേളി തന്റെ പ്രണയം തുറന്ന് പറഞ്ഞതോടെയാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സംഭവ പരമ്പരകളുടെ തുടക്കം. എന്നാല്‍ ഇപ്പോള്‍ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്.

പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ ഷോയില്‍ അവതാരകനായ മോഹന്‍ലാല്‍ തുറന്ന് ചോദിക്കുകയും തങ്ങളുടെ വീട്ടില്‍ അറിയിച്ച് സമ്മതം വാങ്ങണമെന്ന് ഇരുവരും ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവരുടെ പ്രണയം അറിഞ്ഞ പേളിയുടെ അച്ഛന്‍ മാണി പോളിന്റെയും ശ്രീനിയുടെ കാമുകിയുടെയും പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം പ്രക്ഷകര്‍ ഗൗരവമായെടുത്തത് അവതാരകനായ മോഹന്‍ലാല്‍ ഇക്കാര്യം ഇരുവരോടും ചോദിച്ചപ്പോള്‍ തൊട്ടാണെന്ന് പറയാം. ബന്ധം ആത്മാര്‍ഥമാണോയെന്ന ചോദ്യത്തിന് തനിക്ക് ശിഷ്ടജീവിതം ശ്രീനിഷിനൊപ്പമാകണമെന്നായിരുന്നു പേളിയുടെ മറുപടി. അല്‍പം നാണത്തോടെയാണെങ്കിലും ശ്രീനിഷും പ്രണയക്കുരുക്കില്‍ താന്‍ പെട്ട കാര്യം സമ്മതിച്ചു. ഇത് ജീവിതമാണ്..ആലോചിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു ലാലേട്ടന്റെ ഉപദേശം. തങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരെ അറിയിക്കണമെന്നും ഇരുവരും മോഹന്‍ലാലിനെ അറിയിച്ചു. തന്റെ വീട്ടുകാര്‍ ബന്ധം അംഗീകരിക്കുമെന്ന് ശ്രീനിഷിന് ഉറച്ച വിശ്വാസമുണ്ട്. തന്റെ ആഗ്രഹം വീട്ടുകാര്‍ മനസ്സിലാക്കുമെന്നാണ് പേളിയുടെയും വിശ്വാസം.

അതേസമയം, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ശ്രീനിഷിന് ബിഗ്ബോസ് ഹൗസിന് പുറത്ത് ഒരുകാമുകിയുണ്ട്. പുതിയ സംഭവവികാസങ്ങള്‍ കൂട്ടുകാരിയെ അസ്വസ്ഥയാക്കിയെന്നും പറയുന്നു. ശ്രീനിഷിന്റെ കാമുകി ബിഗ്‌ബോസിലെ ശ്രീനി-പേളി പ്രണയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ശ്രീനിയെ ഇനി ജീവിതത്തിലേക്ക് വേണ്ടെന്ന നിലപാടിലാണ്. പെണ്‍കുട്ടിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്. ഷോയില്‍ എത്തുന്നത് വരെയും ഈ പെണ്‍കുട്ടിയും ശ്രീനിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ ബന്ധം അറിയാമായിരുന്നു. എന്നാല്‍ ഷോയില്‍ ശ്രീനി പേളിയുമായി അടുത്തതും ഇരുവരുടെയും പ്രണയ സല്ലാപങ്ങള്‍ കാണുകയും ചെയ്തതോടെ പെണ്‍കുട്ടി തകര്‍ന്നുപോയെന്നാണ് സുഹൃത്തുകള്‍ പറയുന്നത്. അതേസമയം താന്‍ വിഷമഘട്ടം തരണം ചെയ്തതായും കാമുകന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയെന്നും ഇനി ശ്രീനിയെ സ്വീകരിക്കില്ലെന്നുമാണ് പെണ്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീനിഷ് കളിയുടെ ഭാഗമായിട്ടാണ് ചെയ്തതെങ്കിലും ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ബിഗ്‌ബോസില്‍ മകളുടെ പ്രണയം അറിഞ്ഞപ്പോള്‍ അവള്‍ ഇത് ഒരിക്കലും ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു പേളിയുടെ അച്ഛന്റെ പ്രതികരണം. ഒരു പയ്യനെ എങ്ങനെ വിലയിരുത്തണമെന്ന് പേളിക്ക് അറിയാമെന്നാണ് കരുതിയതെന്നും 10-20 ദിവസം മാത്രം പരിചയമുള്ള ഒരാളെ അവള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാണി പോള്‍ പറഞ്ഞു. ശ്രീനിഷ് മോശം വൃക്തിയായതുകൊണ്ല്ല മറിച്ച് പേളിയുടേത് തിരക്കിട്ട വൈകാരിക തീരുമാനമായിപ്പോയി. വിവാഹം, പ്രാര്‍ത്ഥന, പ്രണയം ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. വിപണിയില്‍ വില്‍ക്കാനുള്ളതല്ല. താന്‍ അവളുടെ അച്ഛന്‍ മാത്രമല്ല മികച്ച കൂട്ടുകാരില്‍ ഒരാള്‍ കൂടിയാണ്. താന്‍ അവളെ വിലയിരുത്താന്‍ മുതിരുന്നില്ല. പേളിയുടെ തീരുമാനം തങ്ങളുടെ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നുവെന്ന് പറയുന്ന മാണി, പേളി ഗെയിം കളിക്കുന്നതാണൊ എന്ന് വ്യക്തമാകുന്നില്ലെന്നും വെളിപ്പെടുത്തുന്നു.

Top