ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ക്ഷീര കര്‍ഷകന്‍ കൊല്ലപ്പെട്ടതോടെ നടുക്കം വിട്ടുമാറാതെ ഹരിയാനയിലെ നൂഹ് ഗ്രാമം. മുസ്ലിമാണെന്ന് പറഞ്ഞ് ഗോരക്ഷര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട പെഹ്‍ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. എഫ്ഐആര്‍ പോലും വളച്ചൊടിച്ച് ഗോരക്ഷകരെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഹരിയാനയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹ് ഗ്രാമത്തില്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് കൊല്ലപ്പെട്ട പെഹ്ലൂഖാന്‍റെ വീടും ഡയറിഫാമും. വീട്ടില്‍ കണ്ണീര്‍ വിട്ടൊഴിയാതെ 80കഴിഞ്ഞ മാതാവും ഭാര്യ ജബുനയും. തൊട്ടടുത്ത വീട്ടില്‍ ഒടിഞ്ഞ കൈകാലുകളുമായി പെഹ്ലുവിന്‍റെ സഹോദര പുത്രന്‍ അംജദ്. സംഭവത്തെ കുറിച്ച് വിവരക്കേണ്ടി വന്നാല്‍ വീണ്ടും അക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് ആശുപത്രയില്‍ പോകാതെ രോഗവസ്ഥയിലും വീട്ടില്‍ തന്നെയുള്ള ഈ കിടപ്പ്.
”കറവ പശുവിനെ വാങ്ങിയതിന് തെളിവു കാണിച്ചു കൊടുത്തു. എന്നിട്ടും എന്‍റെ കണ്‍മുന്നിലിട്ടാണ് പിതാവിനെ അവര്‍ അടിച്ചത്. മുസ്ലിംകളാണ് പെട്രോളൊഴിച്ച് കത്തിക്ക് എന്നു പറഞ്ഞു. ഞങ്ങളുടെ ഡ്രൈവര്‍ ഹിന്ദുവായിരുന്നു. അതുകൊണ്ട് അയാളെ ഒന്നും ചെയ്തില്ല.” ഇര്‍ഷാദ് പറയുന്നു.
പെഹ്ലുഖാന്‍ രാജ്സ്ഥാനില്‍ നിന്ന് പശുവിനെ വാങ്ങിവരുന്ന വഴിക്ക് അക്രമിക്കപ്പെട്ടിട്ടും പോലീസ് എഫ് ഐആറില്‍ എഴുതിയിരിക്കുന്നത് രാജസ്ഥാനിക്കലേക്ക് പശുക്കളെ കൊണ്ടു പോകവെ അക്രമിക്കപ്പെട്ടുവെന്നാണ്. ഇത് പ്രതികളെ സംരക്ഷിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. പെഹ്ലുഖാന്‍റെ കുടുംബത്തിന് നീതി ലഭിക്കാന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് ആലോചിക്കുമെന്ന് വീട് സന്ദര്‍ശിച്ച കിസാന്‍സഭ നേതാക്കള്‍ വ്യക്തമാക്കി.