കൊച്ചി: ഗംഗേശാനന്ദ തീര്‍ത്ഥ പാദയും ഹിന്ദു ഐക്യവേദി യുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. കേരളത്തിലെ സന്യാസിമാരെ സംഘടിപ്പിക്കാനുളള ചുമതല സംഘപരിവാരം ഏല്‍പ്പിച്ചത് ഈ സ്വാമിയെയായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ സമരത്തിന് ശേഷം സ്വമിയ്ക്ക് ലഭിച്ച ജന മാധ്യമ പിന്തുണയോടെയാണ് ഇയാളെ സംഘപരിവാരം ഏറ്റെടുക്കുന്നത്. പിന്നീട് സംഘപരിവാര സംഘടകളുടെ പ്രധാനിയായി മാറുകയായിരുന്നു.
ഹിന്ദു ഐക്യവേദി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ നയിച്ച ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തില്‍ ഗംഗേശാനന്ത തീര്‍ത്ഥ പാദ സ്വാമി സജീവ സാന്നിധ്യമായിരുന്നു.സമര പരിപാടിയില്‍ ഗംഗേശാനന്ദ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് മീഡിയ വണ്‍ പുറത്ത് വിട്ടത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കിയ ആറന്‍മുള പൈത്യക ഗ്രാമ സംരക്ഷണ വേദിയാണ് വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്യം നല്‍കിയത്.
വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമരത്തിന് പിന്തുണ നല്‍കിയിരുന്നു’ 2013 ഏപ്രില്‍ 18 ന് ആറന്‍മുളയില്‍ നടന്ന വ്യക്ഷ പൂജയില്‍ മറ്റ് ഹൈന്ദവ സന്യാസിമാര്‍ക്കൊപ്പം ഗംഗേശാനന്ദ തീര്‍ത്ഥപാദയും പങ്കെടുത്തിരുന്നു’ ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
സാഹിത്യകാരി സുഗതകുമാരി യാണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. വിവിധ സന്യാസി സമൂഹങ്ങളെ സമരത്തിന്റെ ഭാഗ മാക്കുന്നതില്‍ ഗംഗേശാനന്ത തീര്‍ത്ഥപാദ നേതൃത്വ പരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്