ജനവാസ മേഖലയിലൂടെ കെ റെയിൽ അനുവദിക്കില്ല ; അങ്കമാലിയിൽ സ്ഥലപരിശോധനയ്ക്ക് എത്തിയവർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നു. അങ്കമാലി എളവൂരിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാ‍ർ തടഞ്ഞു.

ജനവാസ-കാർഷിക മേഖലയിലൂടെ കടന്ന് പോകുന്ന കെ-റെയിൽ പദ്ധതി അനുവദിക്കില്ലെന്ന് നാട്ടുകാർ. കെ റെയിൽ പദ്ധതിയ്ക്കെതിരെ നാട്ടുകാർ സമര സമിതിയും രൂപീകരിച്ചിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ റെയിൽ കുറ്റികൾ നാട്ടുന്നതിനുള്ള സ്ഥലപരിശോധനയ്ക്ക് എത്തിയവരെയാണ് തടഞ്ഞത്. പ്രതിഷേധം കണക്കിലെടുത്ത് പരിശോധന നടത്താതെ ഉദ്യോഗസ്ഥർ മടങ്ങി.

എറണാകുളം-തൃശൂർ ജില്ല അതിർത്തിയിൽ അങ്കമാലി കറുകുറ്റിയ്ക്കടുത്ത് എളവൂർ പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ പാത. ഇവിടെ പാത കടന്നു പോകുന്നിടത്ത് കുറ്റികൾ നാട്ടാനുള്ള സ്ഥല പരിശോധനയ്ക്കായാണ് ഉദ്യോഗസ്ഥരെത്തിയത്.

നാല് കെ റെയിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്. തുടർ പരിശോധനയ്ക്കോ സ്ഥലം അടയാളപ്പെടുത്താനുള്ള കുറ്റികൾ നാട്ടാനോ ഉദ്യോഗസ്ഥർ വീണ്ടുമെത്തിയാൽ ഇനിയും തടയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Top