കൊതുകിന് വിലയിട്ട് യൂത്ത് കോൺഗ്രസ് ; വേറിട്ടൊരു സമരവുമായി യൂത്ത് കോണ്‍ഗ്രസ്

കൊതുക് കടി കൊണ്ട് കൊച്ചി നഗരവാസികളുടെ ഉറക്കം കെടുമ്പോഴും കര്‍ത്തവ്യബോധം മറന്ന് സുഖനിദ്രയിതാണ് അധികൃതര്‍. നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രതിവിധി കാണാത്ത കോര്‍പ്പറേഷന്റെ ഉത്തരവാദിത്ത ബോധമില്ലായ്മക്കെതിരെ വേറിട്ടൊരു സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

ജനം കൊന്ന് കൊണ്ടുവരുന്ന കൊതുകിന് പ്രതിഫലം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് പ്രതിഫലത്തിലും വ്യത്യാസമുണ്ട്. അഞ്ച് പൈസ മുതല്‍ 50 പൈസ വരെയാണ് നല്‍കിയത്. നിരവധി പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായി കൊതുക് കൈമാറാൻ എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top