കോവിഡ് ബാധിച്ച് മരിച്ച പാമ്പാടി സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌കരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് ബാധിച്ച് മരിച്ച പാമ്പാടി സ്വദേശിയുടെ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്‌കരിച്ചു.

പാമ്പാടി കുറ്റിക്കൽ സ്വദേശിയുടെ മൃതദേഹമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്നു മുട്ടമ്പലം ശ്മശാനത്തിൽ സംസ്‌കരിച്ചത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു.

ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് ആയതിനാൽ അവർ കോൺഗ്രസ് നേതാവും മുൻ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റുമായ ജെ ജീ പാലയ്ക്കലോടി വഴി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായം തേടിയത് തുടർന്നു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖും, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, റൂബിൻ തോമസ്, ജിജി മൂലങ്കുളം ചേർന്നു പി.പി.ഇ കിറ്റ് ധരിച്ചെത്തി ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്‌

Top