അടിച്ചാൽ തിരിച്ചടിക്കും, അതാണ് സെമി കേഡർ : മുരളീധരൻ

കണ്ണൂരില്‍ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറുമെന്ന് മുരളീധരൻ പറഞ്ഞു.

തല്ലിയാല്‍ തല്ലുകൊള്ളുന്നതല്ല സെമികേഡറെന്നും തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്നും മുരളീധരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ സെമി കേഡര്‍ ഉണ്ട്. കൊലപാതകമല്ല സെമി കേഡര്‍. തല്ലിയാല്‍ കൊള്ളുന്നതുമല്ല. തിരിച്ച് രണ്ട് കൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗം തന്നെയാണ്. അത് വേണ്ടിവരും. കാരണം വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്തുചെയ്യും.

പോലീസില്‍നിന്നും നീതി കിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. ദേഹത്ത് തൊട്ടുള്ള കളിയാണ് തകരാറ്. ആരെയും വെല്ലുവിളിക്കാം കുഴപ്പമില്ല, പക്ഷെ ശരീരത്തില്‍ തൊട്ടാല്‍ കളിമാറും. അത് എവിടെയൊക്കെ ചെന്നുനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു

അതുകൊണ്ട് അതൊക്കെ നിര്‍ത്തുന്നതാണ് നല്ലതെന്നും കെ. മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന കെ-റെയില്‍ വിശദീകരണ യോഗത്തിലേക്ക് കടന്നുകയറി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റും ചെയ്തു.

 

 

 

Top